മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സിനിമ ആക്കണം- ആഷിഖ് അബു

0

മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹവുമായി സംവിധായകന്‍ ആഷിഖ് അബു. ആഷിഖ് അബു സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ മുഖ്യമന്ത്രിയെ കുറിച്ചുള്ള ആഷിഖിന്റെ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

തന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുമായി നടത്തിയ സംഭാഷണത്തില്‍ വെളിപ്പെടുത്തിയ ഒരു ആഗ്രഹമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടോ എന്നും ഉണ്ടെങ്കില്‍ അതാരുടെ ആയിരിക്കും എന്ന ഒരു ഫോളോവറുടെ ചോദ്യത്തിന് ആഷിഖ് മറുപടിയായി പറഞ്ഞതിങ്ങനെ- “മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം വെള്ളിത്തിരയില്‍ പകര്‍ത്തണമെന്നുണ്ട്.”

മുഖ്യമന്ത്രിയെ കുറിച്ചുള്ള ആഷിഖിന്റെ വാക്കുകള്‍ ആരാധകരില്‍ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ബി ഉണ്ണിക്കൃഷ്ണനും ഒന്നിച്ച് പിണറായി വിജയന്റെ ജീവിതം ആസ്പദമാക്കി സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവയെല്ലാം അഭ്യൂഹങ്ങള്‍ മാത്രമായി.

You might also like