സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരിസില്‍ അഭിഷേക് ബച്ചന്റെ നായികയായി നിത്യാമേനോന്‍.

0

 

മലയാളത്തിലൂടെ വന്ന് ഇതരഭാഷകളില്‍ തന്റേടായ ഇടം കണ്ടെത്തിയ വ്യക്തിയാണ് നിത്യാ മേനോന്‍. ഇപ്പോഴിതാ ബോളിവുഡ് താരം അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരമായ നിത്യാ മേനോന്‍. ആമസോണ്‍ പ്രൈംമിന്റെ സൈക്കളോജിക്കല്‍ ത്രില്ലര്‍ സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കുന്നത്.

 

 

 

 

 

താന്‍ അഭിനയിക്കുന്ന ആദ്യ ഡിജിറ്റല്‍ പരമ്പരയാണിതെന്ന് നിത്യ പ്രതികരിച്ചു. ഒരുപാട് പ്രതീക്ഷയുണ്ട്. വലിയൊരു ക്യാന്‍വാസാണ് ബ്രീത്ത് നല്‍കുന്നത്. തന്നിലെ അഭിനേത്രിയെ തൃപ്തിപ്പെടുത്തുന്ന കഥാപാത്രമാണെന്നും നിത്യ പറഞ്ഞു.

 

 

 

 

 

 

‘ഞാന്‍ അഭിനയിക്കുന്ന ആദ്യത്തെ യഥാര്‍ത്ഥ ഡിജിറ്റല്‍ പരമ്പരയാണ് ബ്രീത്ത്. ഒരുപാട് പ്രതീക്ഷയോടെയാണ് ഞാനിതിനെ നോക്കിക്കാണുന്നത്. ഇതെനിക്ക് വളരെ പെര്‍ഫെക്ട് ആയൊരു ഇടമാണ്. ഞാനിത് ഒരുപാട് ആസ്വദിക്കുന്നുണ്ട്. എന്നെയും എന്റെ ജോലിയേയും പ്രദര്‍ശിപ്പിക്കാന്‍ വലിയൊരു ക്യാന്‍വാസാണ് ബ്രീത്ത് നല്‍കുന്നത്. എന്നിലെ അഭിനേത്രിയെയെ അത് വളരെയധികം തൃപ്തിപ്പെടുത്തുന്ന കഥാപാത്രമാണിതെന്നും നിത്യാ മേനോന്‍ പറയുന്നു.

 

 

 

 

 

 

മായങ്ക് ശര്‍മയാണ് ബ്രീത്ത് സംവിധാനം ചെയ്യുന്നത്. താന്‍ നിത്യയുടെ സിനിമയുടെ ആരാധകനായിരുന്നു. പ്രത്യേകിച്ച് ഓകെ കണ്‍മണി കണ്ടശേഷം. ബ്രീത്തിന്റെ രണ്ടാം സീസണില്‍ നിത്യ അഭിനയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും മായങ്ക് പറഞ്ഞു.

You might also like