
ഒടുവിൽ ആര്യയുടെ വിവാഹം ഉറപ്പിച്ചു; വധു നടി സായ്യേഷ.
തമിഴിലെ പ്രശസ്ത നടൻ ആര്യയും വിവാഹിതനാകുന്നു . പ്രമുഖ നടി സയ്യേഷയാണ് വധു . ഉഈ വരുന്ന മാർച്ച് മാസത്തിൽ ഇവരുടെ വിവാഹം നടക്കും എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. ഹൈദരാബാദിൽ വെച്ച് മാര്‍ച്ചിലാകും താര മാംഗല്യം.
വിവാഹ തീയതിയടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ ഔദ്യോഗികമായി അറിയിക്കുമെന്നും സൂചനയുണ്ട്. ഒരുപാട് നാളുകളായി അടുത്ത സുഹൃത്തുക്കളായിരുന്ന ആര്യയും സയ്യേഷയും പ്രണയത്തിലാവുകയും ഇപ്പോള്‍ വിവാഹത്തിൽ എത്തി നിൽക്കുന്നു എന്നാണ്പുറത്തുവരുന്നത് .
ആര്യയ്ക്ക് വധുവിനെ കണ്ടെത്താൻ വേണ്ടി ഒരു റിയാലിറ്റി ഷോ വരെ തടത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്. സന്തോഷ് പി. ജയകുമാർ സംവിധാനം ചെയ്ത ഗജനികാന്ത് എന്ന ചിത്രത്തിൽ ആര്യയും സയ്യേഷയുമാണ് നായകൻ നായികയായി എത്തുന്നത്. ചിത്രത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. കാപ്പാന് എന്ന ചിത്രത്തിലൂടെ പിരിയാന്‍ കഴിയാത്ത വിധം അടുത്തു എന്നാണ് വാർത്തകൾ പുറത്തുവരുന്നത്.
അതേസമയം വധുവിനെ കണ്ടെത്താൻ വേണ്ടി നേരത്തെ ആര്യ നടത്തിയ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട വിവാദം വിവാഹവാര്‍ത്തയോടെ വീണ്ടും സജീവമായിട്ടുണ്ട്. റിയാലിറ്റി ഷോയില്‍ വിജയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാതെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.