പിന്നില്‍ നിന്നു വന്ന ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു; ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്

0

 

Image result for jayasree shivadas

 

 

 

 

ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് മൂന്നാറിൽ ഓട്ടോറിക്ഷ ഇടിച്ച് പരുക്ക്. മൂന്നാർ–മാട്ടുപ്പെട്ടി റോഡിൽ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. കാറിലേക്കു കയറാൻ ശ്രമിക്കുമ്പോൾ പുറകിൽ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു.1948 കാലം പറഞ്ഞത്, നിത്യഹരിത നായകൻ എന്നീ സിനിമകളിൽ നായികയായും ആക്‌ഷൻ ഹീറോ ബിജു ഉൾപ്പെടെ ഇരുപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

ബ്ലസി സംവിധാനം ചെയ്ത ഭ്രമരം സിനിമയിലെ അണ്ണാറക്കണ്ണാ വാ എന്ന പാട്ട് ആരും മറക്കാന്‍ സാധ്യതയില്ല. ഈ പാട്ട് സീനിലെ കൊച്ചു മിടുക്കിയായി എത്തിയ ജയശ്രീ പഠനത്തിലും അതവ മിടുക്കാണ് പ്രകടിപ്പിച്ചിരുന്നത്. താരത്തിന് പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്ക് ലഭിച്ചിരുന്നു.സിനിമ മേഖലയില്‍ സജീവമായി നില്‍ക്കവെയാണ് പരീക്ഷയില്‍ മികവ് കാണിച്ച് അന്ന് താരം ശ്രദ്ധിക്കപ്പെട്ടത്.

 

 

 

 

 

 

 

 

 

 

 

 

നെല്ലങ്കര ഐശ്വര്യ ഹൗസില്‍ പി.ശിവദാസ് എം. സ്വപ്ന ദമ്പതികളുടെ മൂത്ത മകളാണ് ജയശ്രീ. ബാലതാരമായാണ് ജയശ്രീ ശിവദാസ് സിനിമയില്‍ എത്തിയത എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജു ആണു ജയശ്രീ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച ചിത്രം. നേരത്ത ഡോ. ലൗ, പുള്ളിമാന്‍, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, വര്‍ഷം, ഇതുവഴി തിരിയുന്നിടം, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്.

 

 

 

 

You might also like