‘ഞാൻ ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ല’; പൊട്ടിത്തെറിച്ച് മലയാളി നടി!!!

0

 

 

 

 

തമിഴ് നടൻ അഭി ശരവണനെതിരെ ഗുരുതര ആരോപണവുമായി മലയാളി നടി അതിഥി മേനോൻ. കഴിഞ്ഞ ദിവസം നടനെ കാണാതായതിനെ തുടർന്ന് അതിഥി മേനോന് എതിരെ ശക്തമായ ആരോപണങ്ങളുമായി അഭിയുടെ കുടുംബം രംഗത്ത് വന്നിരുന്നു. എന്നാൽ, ഈ വിഷയത്തിൽ തനിക്ക് പങ്കില്ലെന്നാണ് അതിഥി പറയുന്നത്.അഭി ശരവണന്റെ തിരോധാനത്തില്‍ അതിഥിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കി. എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം അഭി ശരവണന്‍ വീട്ടില്‍ മടങ്ങിയെത്തി. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

 

 

 

Image result for അതിഥി മേനോന്‍

 

 

 

‘അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയൊക്കെയാണ് പറയുന്നത്. ഞാന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

 

 

 

 

Image result for അതിഥി മേനോന്‍

 

 

 

 

ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.

 

 

 

 

 

Image result for അതിഥി മേനോന്‍

 

 

 

 

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്റെ വീട്ടില്‍ വന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചു. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ മകന്റെ ഭാവി നശിപ്പിക്കരുതെന്ന് അപേക്ഷിച്ച് അയാളുടെ മാതാപിതാക്കള്‍ എന്നെ വന്ന് കണ്ടു. അന്ന് ഞാന്‍ ക്ഷമിച്ചതായിരുന്നു. ഇനി എനിക്ക് സഹിക്കാന്‍ കഴിയില്ല’ – അതിഥി പറഞ്ഞു.2016 ല്‍ പുറത്തിറങ്ങിയ പട്ടധാരി എന്ന സിനിമയില്‍ അഭി ശരവണനും അതിഥിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

You might also like