ജാനകികുട്ടിയുടെ കുഞ്ഞാത്തോൽ ഇവിടെയുണ്ട് !!! ചിത്രങ്ങൾ കാണാം…..

0

 

എന്ന് സ്വന്തം ജാനകികുട്ടിയിലെ കുഞ്ഞാത്തോലിനെ ആരും മറന്നിട്ടുണ്ടാവില്ല. കാരണം അത്രക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രമായിരുന്നു അത്. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ഞാത്തോലയാണ്‌ ചഞ്ചൽ അരങ്ങേറ്റം കുറിച്ചത് .ചുരുണ്ട മുടിയും വെള്ളാരം കണ്ണുമുള്ള യക്ഷി കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ ഇപ്പോഴും ജീവിക്കുന്നു.

 

 

1997 ല്‍ മോഡലിങ്ങില്‍ കരിയര്‍ തുടങ്ങിയ ചഞ്ചല്‍ പിന്നീട് ടെലിവിഷന്‍ ചാനലില്‍ അവതാരകയായെത്തി. നിരവധി മലയാളം ചാനലുകളില്‍ ക്വിസ് പ്രോഗ്രാമുകളും ചര്‍ച്ചകളും അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.

 

 

1998-1999 കാലഘട്ടത്തില്‍ സിനിമയില്‍ സജീവമായിരുന്ന ചഞ്ചല്‍ വിരവിലെണ്ണാവുന്ന സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ലോഹിതദാസ് സംവിധാനം ചെയ്ത അവര്‍, ഓർമ്മ ചെപ്പ് , ഋഷിവംശം എന്ന ചിത്രങ്ങളിലും ചഞ്ചല്‍ അഭിനയിച്ചു. ലാല്‍, ദിലീപ് എന്നിവരായിരുന്നു ഓര്‍മ്മച്ചെപ്പില്‍ ചഞ്ചലിനൊപ്പം അഭിനയിച്ചത്. വിവാഹത്തിന് ശേഷം അമേരിക്കയില്‍ കുടുംബത്തോടൊപ്പം ജീവിക്കുകയാണ് ചഞ്ചലിപ്പോള്‍. നൃത്ത രംഗത്ത് സജീവമാണ്.

 

 

You might also like