‘ഒരു അമ്മ എങ്ങനെ ആകരുത് എന്ന് പഠിപ്പിച്ച എന്റെ അമ്മയ്ക്ക് നന്ദി’ – സംഗീത..

0

sangitha krish

 

 

 

ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം, എഴുപുന്ന തരകന്‍, ഉത്തമന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു പരിചിതയായ നടിയാണ് സംഗീത ക്രിഷ്. തൊണ്ണൂറുകളുടെ അവസാനം മുതല്‍ മലയാളം ഉള്‍പ്പെടെ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തിളങ്ങിയിട്ടുള്ള നടിയുടെ വ്യക്തിജീവിതം ഏറെ വേദനാജനകമായിരുന്നു. . ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം, എഴുപുന്ന തരകന്‍, ഉത്തമന്‍, സമ്മര്‍ ഇന്‍ ബെത്‌ലേഹേം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരിയായിരുന്നു സംഗീത.

 

 

Image result for sangeetha krish

 

 

എന്നാല്‍ അടുത്തിടെ സംഗീതയെ കുറിച്ച്‌ മോശമായ രീതിയില്‍ പ്രതികരണങ്ങളും സൈബര്‍ ലോകത്ത് സജീവമായിരുന്നു. തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി നടിയുടെ അമ്മ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍ അമ്മ തന്നോട് കാട്ടിയ ക്രൂരതകള്‍ക്കെല്ലാം നന്ദി പറഞ്ഞുള്ള താരത്തിന്റ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

 

 

 

Image result for sangeetha krish

 

 

‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതല്‍ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആണ്‍മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാങ്ക് ചെക്കുകള്‍ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി.

 

 

Image result for sangeetha krish

 

 

നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വന്നതോടെ എന്നെ വീട്ടില്‍ തളച്ചിട്ടതിന് നന്ദി. കല്ല്യാണം കഴിഞ്ഞിട്ട് പോലും എന്നെയും ഭര്‍ത്താവിനെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് നന്ദി. എല്ലാത്തിലും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുെതന്ന് പഠിപ്പിച്ചതിന് നന്ദി. ആരോടും മിണ്ടാതെ എതിര്‍ത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുള്ളവളാക്കിയതിനും നന്ദി.’ സംഗീത കുറിച്ചു.

You might also like