നടി സിമ്രാന്‍ മരിച്ച നിലയില്‍: ഭർത്താവ് കസ്റ്റഡിയിൽ..

0

 

സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി.പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ്. സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

 

 

 

 

 

 

സെൽഫി ബെബോ എന്ന സംബർപുരി ആൽബം പാട്ടുകളിലൂടെയാണ് സിമ്രാൻ ശ്രദ്ധേയയാകുന്നത്. വ്യാഴാഴ്ചയാണ് മഹാനദി പാലത്തിനടിയിൽ നിന്നും സിമ്രാന്റെ മൃതദേഹം കണ്ടെടുക്കുന്നത്. സിമ്രാന്റെ മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

 

 

 

 

 

 

സിമ്രാന്റെ മരണം കൊലപാതകമാണെന്ന ആരോപണം ഭർത്താവ് യുഗ് സുണ നിഷേധിച്ചു. എന്നാൽ കൊലപാതകത്തിന് പിന്നിൽ യുഗ് സുണയാണെന്നാണ് സിമ്രാന്റെ കുടുംബം ആരോപിക്കുന്നത്. യുഗ് സുണയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം ജാർസുഗുഡ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

 

 

 

 

 

 

ഒരു വർഷം മുമ്പാണ് സുണയും സിമ്രാനും വിവാഹിതരാകുന്നത്. വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചായിരുന്നു വിവാഹം. ഭർത്താവും വീട്ടുകാരും സിമ്രാനെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് സിമ്രാന്റെ കുടുംബം ആരോപിക്കുന്നത്.

 

 

You might also like