മേക്കപ്പ് കൂടുതലാണോ ചേട്ടാ ….ഗ്ലാമർ ലുക്കിൽ ശ്രിന്ദ….!

0

 

 

 

 

മേക്കപ്പ് കൂടുതലാണോ ചേട്ടാ …… എന്ന ഒറ്റ ഡയലോഗിൽ ആരാധകരുടെ മനസിലേക്ക് ഓടി കയറിയ നടിയാണ് ശ്രിന്ദ. നടിയുടെ വിവാഹശേഷം നടിയുടെ ലുക്ക് മൊത്തം മാറി . സൂപ്പര്‍ ലുക്കിലെത്തിയ ശ്രിന്ദയുടെ ഫോട്ടോഷൂട്ട് വീഡിയോ തരംഗമാവുകയാണ്. ഒപ്പം ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പുറത്ത് വിട്ട ചിത്രങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി ഓരോ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ടിരിക്കുകയാണ്.

 

https://www.instagram.com/p/ByaN9JJnw8-/

 

 

നാടന്‍ ലുക്കിലുള്ള കഥാപാത്രങ്ങളെയാണ് ശ്രിന്ദ കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ളതെങ്കിലും മോഡേണ്‍ ലുക്ക് തനിക്ക് ചേരുമെന്ന് നടി തെളിയിച്ചിരുന്നു. വിവാഹശേഷം ഗ്ലാമറസ് ലുക്കിലെത്തി വിസ്മയിപ്പിച്ചിരിക്കുകയാണ് നടിയിപ്പോള്‍. സൂപ്പര്‍ ലുക്കിലെത്തിയ ശ്രിന്ദയുടെ ഫോട്ടോഷൂട്ട് വീഡിയോ തരംഗമാവുകയാണ്. ഒപ്പം ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പുറത്ത് വിട്ട ചിത്രങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി ഓരോ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ടിരിക്കുകയാണ്. വിവാഹശേഷം ഹണിമൂണ്‍ ചിത്രങ്ങളടക്കം ശ്രിന്ദ പുറത്ത് വിട്ടിരുന്നു.

 

 

 

2010 ല്‍ ജയറാം നായകനായി അഭിനയിച്ച ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രിന്ദ മലയാളത്തിലേക്ക് എത്തുന്നത്. ശേഷം ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 2014 ല്‍ നിവിന്‍ പോളിയുടെ നായികയായി 1983 എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് ശ്രിന്ദയെ എല്ലാവരും ശ്രദ്ധിക്കുന്നത്. ചിത്രത്തിലെ ‘മേക്കപ്പ് കൂടുതലാണോ ചേട്ടാ..’ എന്ന ഡയലോഗ് ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു.

 

 

You might also like