
നടി വിജയലക്ഷ്മി ഗുരുതരാവസ്ഥയില്‍ !!! സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സഹോദരി !!!
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരുന്ന പ്രിയ നടി വിജയലക്ഷ്മി ഗുരുതരാവസ്ഥയില്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ബെംഗലുരുവിലെ മല്യ ആശുപത്രിയില്‍ നടിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മോഹന്‍ലാലും ജയപ്രദയും പ്രധാന വേഷങ്ങളില്‍ എത്തിയ ദേവദൂതനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യന്‍ താരമാണ് വിജയലക്ഷ്മി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളില്‍ സജീവമായിരുന്നു വിജയലക്ഷ്മി കന്നഡ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്.
ജയറാം-മുകേഷ്-ശ്രീനിവാസന് കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഫ്രണ്ട്സിന്റെ തമിഴ് പതിപ്പിലും വിജയലക്ഷ്മി അഭിനയിച്ചിരുന്നു. സൂര്യ, വിജയ് എന്നിവരായിരുന്നു തമിഴ് പതിപ്പില്‍ അഭിനയിച്ചത്. അമുത എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഹിപ്പ് ഹോപ്പ് ആദിയുടെ മീസയാ മുറുക്കു എന്ന സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്നാണ് വിജയലക്ഷ്മി സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. വിജയലക്ഷ്മിയുടെ ചികിത്സയ്ക്കായി പണമില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് സഹോദരിയായ ഉഷ ദേവി രംഗത്തെത്തിയിരുന്നു. അമ്മയെ ചികിത്സിക്കുന്നതിനായി പണമെല്ലാം ചെലവാക്കിയെന്നും ഇപ്പോള്‍ സമ്പാദ്യമൊന്നുമില്ലെന്നുമായിരുന്നു സഹോദരി പറഞ്ഞത്. സിനിമാമേഖലയിലുള്ളവരോടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.