
15 വര്‍ഷം മുന്‍പുള്ള അമ്ബിളി ദേവിയും ആദിത്യനും !! കൊല്ലരുതെന്ന് അഭ്യർത്ഥിക്കുന്നു
കൊല്ലം: അമ്ബിളി ദേവിക്കൊപ്പം പതിനഞ്ച് വര്‍ഷം മുന്‍പ് ഒന്നിച്ചെടുത്ത ചിത്രം പങ്കുവെച്ച് നടന് ആദിത്യന് ജയന്. പതിനഞ്ച് വര്‍ഷം മുന്നേയുള്ള രണ്ടുപേര്‍ എന്ന തലക്കെട്ടോടെയാണ് ആദിത്യന് ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഇനി ഇത് വേറെ രീതിയില്‍ എടുത്ത് കൊല്ലാന്‍ നോക്കല്ലേ എന്നും ചിത്രത്തിനൊപ്പം ആദിത്യന് കുറിച്ചിട്ടുണ്ട്. എന്നാല്‍ ആരാധകരുടെ സ്നേഹം നിറഞ്ഞ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജനുവരി 28 നാണ് അമ്ബിളി ദേവിയും ആദിത്യനും വിവാഹിതരായത്.
https://www.facebook.com/adhithyan.jayan/posts/2177469568996998
ഫളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീത സീരിയലില്‍ ഭാര്യ ഭര്ത്തക്കാന്മാരായി അഭിനയിക്കുന്നവരാണ് ജയന് ആദിത്യനും അമ്ബിളി ദേവിയും. സീരിയലില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട താരജോഡികളാണ് ഇരുവരും. യഥാര്‍ത്ഥ ജീവിതത്തില്‍ ഇരുവരും വിവാഹം കഴിച്ചെന്ന വാര്‍ത്ത വന്നപ്പോള്‍ ആദ്യം പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഫേക്ക് ന്യൂസാണോ എന്ന് സംശയിച്ചവരും കുറവല്ല. എന്നാല്‍ വാര്‍ത്ത സത്യമാണെന്ന് അറിഞ്ഞതോടെ വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്തെത്തി..
എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് അമ്ബിളിയും ആദിത്യനും ജീവിതം അടിച്ച് പൊളിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ ഫേസ്ബുക്കിലൂടെ അമ്ബിളിയ്ക്കൊപ്പം പതിനഞ്ച് വര്‍ഷം മുന്‍പുണ്ടായിരുന്ന ഫോട്ടോ ആദിത്യന് പുറത്ത് വിട്ടിരിക്കുകയാണ്. 15 വര്‍ഷമുള്ള രണ്ട് പേര്. ‘ഇനി ഇതെടുത്ത് വേറെ രീതിയില്‍ ഇട്ട് കൊല്ലാന്‍ നോക്കല്ലേ പ്ലീസ്’ എന്നും പറഞ്ഞാണ് ആദിത്യന് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആദിത്യന്റെ പോസ്റ്റിന് താഴെ ഇരുവര്‍ക്കും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ഇത് മാത്രമല്ല അമ്ബിളിയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട് കൊണ്ടിരിക്കുന്നത്.