
സംവിധായകന്റെ ഉറപ്പ് .. ഒടിയന് ശേഷം രണ്ടാമൂഴം !!
ഇന്ത്യയിൽ നിന്ന് നിര്‍മ്മിക്കപ്പെടുന്ന ഏറ്റവും വലിയ ചലച്ചിത്രമായ രണ്ടാമൂഴത്തെ സംബന്ധിച്ചുള്ള പരിഹരിച്ചതായി സംവിധായകന് ശ്രീകുമാര്‍ മേനോന് സൂചന നല്കി. എംടിയുമായി സംസാരിച്ചു. ഒടിയന്റെ തിരക്കുകള്‍ക്ക് ശേഷം മാര്‍ച്ചോടെ രണ്ടാമൂഴത്തിന്റെ ജോലികളിലേക്ക് കടക്കുമെന്ന് ശ്രീകുമാര്‍ മേനോന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഇതിനെ കുറിച്ച് എംടി യുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും തന്നെ വന്നിട്ടില്ല.
തിരക്കഥാകൃത്തായ എംടി വാസുദേവന്‍ നായര്‍ തിരക്കഥ തിരികെ വാങ്ങിയതിനെ തുടര്‍ന്ന് സിനിമയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം രമ്യതയോടെ പരിഹരിക്കപ്പെട്ടുവെന്ന് ശ്രീകുമാര്‍ മേനോന് പറയുന്നു.മോഹന്‍ലാല്‍ ഭീമനായി എത്തുന്ന ചിത്രത്തിൽ ഇന്ത്യയിലെ പല പ്രമുഖനടന്മാരും അഭിനയിക്കുന്നുണ്ടെന്നു വാർത്തകൾ ഉണ്ടായിരുന്നു.
എംടിയുമായി സംസാരിച്ചു. ഒടിയന്റെ തിരക്കുകള്‍ക്ക് ശേഷം മാര്‍ച്ചോടെ രണ്ടാമൂഴത്തിന്റെ ജോലികളിലേക്ക് കടക്കുമെന്ന് ശ്രീകുമാര്‍ മേനോന് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മോഹന്‍ലാല്‍ ഭീമനായി എത്തുന്ന ചിത്രം ആയിരം കോടി ബജറ്റില്‍ ബിആര്‍ ഷെട്ടിയാണ് നിര്‍മ്മിക്കുന്നത്.
എം.ടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആധാരമാക്കി സിനിമ നിര്‍മിക്കും എന്നായിരുന്നു ബി.ആര് ഷെട്ടിയുടെ ആദ്യ പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം നീണ്ടുപോയതോടെ അതൃപ്തി അറിയിച്ച് എം.ടി രംഗത്തുവരികയും തിരക്കഥ തിരികെ ആവശ്യപ്പെടുകയുമായിരുന്നു.ഇത് ഏറെ വിവാദമാവുകയായിരുന്നു.