
പേരന്‍പിനു പിന്നാലെ മമ്മൂട്ടിയുടെ യാത്ര …
അന്യ ഭാഷയിൽ തിളങ്ങാൻ ഒരുങ്ങിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. തമിഴിലും മലയാളത്തിലുമായി തിരക്കിട്ട ഓട്ടത്തിനായിലാണ് ഇപ്പോൾ കോളിവുഡിലും മികച്ച കഥാപത്രങ്ങളുമായി വരുന്നത്. മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപ് തിയേസ്റ്ററിൽ നിറഞ്ഞോടുകയാണ്. പേരന്‍പിനു പിന്നാലെ മമ്മൂട്ടിയുടെ യാത്രയും റിലീസിങ്ങിനൊരുങ്ങുകയാണ്. യാത്രയും മികച്ചൊരു ചിത്രമാകുമെന്ന് തന്നെയാണ് ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.
തെലുങ്കിനൊപ്പം മലയാളത്തിലും തമിഴിലുമായി ഒരേസമയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. യാത്രയില്‍ വൈഎസ് ആറായുളള മമ്മൂട്ടിയുടെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ട്രെയിലര്‍ കെജിഎഫ് താരം യഷ് കൊച്ചിയിൽ ഇന്ന് റിലീസ് ചെയ്തു.
പേരന്‍പിന്റെ വലിയ വിജയത്തിന് പിന്നാലെയാണ് മമ്മൂട്ടിയുടെ യാത്രയും റിലീസിങ്ങിനൊരുങ്ങുന്നത്. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചെത്തുന്നത് യാത്രയിലൂടെയാണ്. തെലുങ്കിലെ മുന്‍നിര താരങ്ങള്‍ ഉണ്ടായിട്ടും സംവിധായകന് മമ്മൂട്ടിയെ വൈഎസ് ആറായി തിരഞ്ഞെടുത്തത് ശ്രദ്ധേയമായിരുന്നു. ഏറെ അഭിനയസാധ്യതയുളള ഒരു കഥാപാത്രം തന്നെയാണ് യാത്രയില്‍ നടനുളളതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പേരന്പ് പോലെ മമ്മൂട്ടിയുടെ കരിയറിലെ മികച്ചൊരു കഥാപാത്രം തന്നെയാകും വൈഎസ് ആറെന്നാണ് എല്ലാവരുടെയും പ്രതീക്ഷകള്‍.
ഫെബ്രുവരി എട്ടിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തെലുങ്കിനു പുറമെ മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിലും വലിയ റിലീസായിട്ടാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. 1999മുതല്‍ 2004 വരയുളള വൈഎസ് ആറിന്റെ ജീവിത കാലഘട്ടമാണ് സിനിമയില്‍ പറയുന്നതെന്നും അറിയുന്നു. വൈഎസ് ആര് നടത്തിയ പദയാത്രയും ചിത്രത്തില്‍ പുനരവതരിപ്പിക്കുന്നുണ്ട്.