
സ്വയം ട്രോളി അഹാന കൃഷ്ണ : അജുവിനെ തോൽപ്പിക്കുമോ അഹാന !!
സ്വന്തം പേരിൽ ട്രോൾ ഉണ്ടാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന അജു വർഗീസിന് ഇതാ ഒരു പിൻഗാമി എത്തിയിരിക്കുന്നു. യുവനടി അഹാന കൃഷ്ണയാണ് സ്വന്തം ട്രോളുമായി ഇപ്പോൾ എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഫാഷനില്‍ പരീക്ഷണം നടത്തി ഇടയ്ക്കിടയ്ക്ക് താരപുത്രി എത്താറുണ്ട്. അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് ആരാധകരും കൈയ്യടിക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ചുവന്ന നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രമണിഞ്ഞുള്ള ചിത്രവുമായി താരമെത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്. ഇതിന് പിന്നാലെയായി ട്രോളര്‍മാരും സജീവമായി എത്തിയിരുന്നു.
ബാലരമയിലെ ഡാകിനിയുമായുള്ള രസകരമായ താരതമ്യപ്പെടുത്തലുകളായിരുന്നു ചിലര്‍ നടത്തിയത്. ഡാകിനിയുടെ പുതിയ മേക്കോവര്‍ കണ്ട കുട്ടൂസനേയായിരുന്നു ട്രോളില്‍ കണ്ടത്. രസകരമായ ട്രോള്‍ അഹാനയും ഷെയര്‍ ചെയ്തിരുന്നു. സ്വന്തം ട്രോളുമായെത്തിയ താരപുത്രിയെ അഭിനന്ദിച്ചു ആരാധകരും എത്തിയിട്ടുണ്ട്. നേരത്തെ അജു വര്‍ഗീസായിരുന്നു ഇത്തരത്തില്‍ സ്വന്തം ട്രോളുമായി എത്തിയിരുന്നത്. അഹാന അജുവിന് വെല്ലുവിളിയാവുമോയെന്ന തരത്തിലുള്ള കമന്റുകളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
