അഹാന കൃഷ്ണകുമാർ വരനെ തേടുന്നൊ? മാട്രിമോണിയൽ ചിത്രം പങ്കുവച്ച് താരം !!

0

 

 

 

 

ലൂക്കയിലൂടെ മലയാള സിനിമക്ക് മറ്റൊരു നായികയെ കൂടി കിട്ടിയിരിക്കുകയാണ്. നായികാ കഥാപാത്രമല്ല നല്ല ഏത് കഥാപാത്രവും ചെയ്യാന്‍ തയ്യാറാണ് എന്നതാണ് അഹാന കൃഷ്ണകുമാർ  എന്ന അഭിനയത്രിയുടെ പ്രത്യേകത. ചെറിയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പോലും താരത്തിന് മടിയില്ല. ആദ്യ ചിത്രത്തിന് ശേഷം നീണ്ട ഇടവേള എടുത്തുവെങ്കിലും മികച്ച ചിത്രവുമായാണ് താരപുത്രി വീണ്ടും എത്തിയത്. നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുമായാണ് പിന്നീട് അഹാനഎത്തിയത്.

 

 

 

 

രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു സിനിമയുമായി താരമെത്തിയത്. ലൂക്കയിലെ നിഹാരികയ്ക്ക് ഗംഭീര അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഹാന തന്നെയായിരുന്നോ ഇതെന്ന് വരെ ആരാധകര്‍ ചോദിച്ചിരുന്നു. മലയാള സിനിമയുടെ നായികാനിരയിലേക്ക് ഈ താരപുത്രിയും എത്തിയെന്നും ഇനിയങ്ങോട്ട് ഇന്‍ഡസ്ട്രി ഭരിക്കാന്‍ കെല്‍പ്പുള്ള തരത്തിലേക്ക് താരം വളരുമെന്നുമുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. ടൊവിനോ തോമസിനൊപ്പം ശക്തമായ പ്രകടനം തന്നെയായിരുന്നു ലൂക്കയില്‍ അഹാനയും കാഴ്ച വെച്ചത്.

 

 

അതിനിടെ അഹാന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിയിരിക്കുകയാണ്. മാട്രിമോണി അക്കൗണ്ടിന്റെ പ്രൊഫൈല്‍ പിക്ചര്‍ എന്ന കുറിപ്പോടു കൂടിയാണ് അഹാന ചിത്രം പങ്കുവച്ചത്. ബൈദ വേ ഇത് വിഗ് അല്ല, ഓര്‍ജിനില്‍ ആണ്, ഞാന്‍ ഉദ്ദേശിക്കുന്നത് ഓര്‍ജിനല്‍ ആയിരുന്നു എന്നാണ്. മുടിയുടെ കാര്യമാണ് അഹാന പറയുന്നത് എന്ന് വ്യക്തം.

 

 

അഹാനയുടെ ചിത്രത്തിന് താഴെ സെലിബ്രിറ്റകളടക്കം ഒട്ടനവധി പേര്‍ കമന്റുകളുമായി രംഗത്തെത്തി. ഇപ്പോള്‍ വിവാഹം കഴിക്കരുതേ എന്ന് അഭ്യര്‍ഥിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമയില്‍ ഒരുപാട് വേഷങ്ങള്‍ ചെയ്യണമെന്നും കരിയറില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നുള്ള ഉപദേശങ്ങളും കുറവല്ല.

You might also like