ഫഹദ് ഫാസിലിന്റെ നായികയാകാന്‍ അവസരം ലഭിച്ചതാണ്; പക്ഷേ അന്ന് ഞാന്‍ എട്ടാം ക്ലാസിലായിരുന്നു: അഹാന കൃഷ്ണ.

0

 

Image result for ahana krishna

 

 

ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരപുത്രിയാണ് അഹാന കൃഷ്ണകുമാര്‍. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ ടോവിനോ തോമസിന്റെ ‘ലൂക്ക’യില്‍ നായികയായെത്തിരിക്കുകയാണ് നടി. പതിനെട്ടാം പടി എന്ന ചിത്രത്തിലൂം താരം അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍.ഫഹദ് ഫാസിലിനൊപ്പമുള്ള ഒരു ചിത്രം മിസ്സായി പോയെന്ന് നടി വെളിപ്പെടുത്തി. അന്നയും റസൂലും എന്ന ചിത്രത്തിലെ നായിക വേഷമാണ് താരത്തിന് കൈവിട്ടുപോയത്.

 

 

Image result for ahana krishna

 

 

ഫഹദ് ഫാസില്‍ നായകനായെത്തിയ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം അന്നയും റസൂലിലും നായികയാക്കാന്‍ രാജീവേട്ടന്‍ എന്നെ സമീപിച്ചിരുന്നു. പക്ഷേ അന്ന് ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. അന്ന് അത് മിസ് ആയല്ലോ എന്നോര്‍ത്ത് വിഷമമോ നഷ്ടബോധമോ ഒന്നും ഇല്ലായിരുന്നു. അന്ന് ഒരു ഫഹദ് ചിത്രത്തിലേക്ക് എന്നെ വിളിച്ചല്ലോ എന്ന സന്തോഷമൊക്കെ ഉണ്ടായിരുന്നു. അതിനപ്പുറത്തേക്കൊന്നും ആ സമയത്ത് ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ പക്ഷേ ആ റോള്‍ കിട്ടിയിരുന്നെങ്കിലെന്ന് വെറുതേ ആഗ്രഹിച്ചിട്ടുണ്ട്’ എന്നാണ് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അഹാന പറഞ്ഞത്.

 

 

Image result for ahana krishna

 

 

തനിക്ക് ഒരു കായിക താരത്തിന്റെ വേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അഹാന പറഞ്ഞു. ടൊവീനോ നായകനായി എത്തുന്ന ‘ലൂക്ക’യാണ് അഹാനയുടെ തീയ്യേറ്ററുകളിലെത്തുന്ന പുതിയ ചിത്രം. ടൊവീനോയും അഹാനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അരുണ്‍ ബോസാണ് ചിത്രത്തിന്റെ സംവിധായകന്‍. ജൂണ്‍ 28 ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

 

You might also like