മഞ്ജു വാര്യർ ചിത്രം കയറ്റം ഡിജിറ്റല്‍ റിലീസിനു ..?!!

സെക്‌സി ദുര്‍ഗയ്ക്കും ചോലയ്ക്കും ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അഹര്‍' അഥവാ കയറ്റത്തിന്റെ

0

 

സെക്‌സി ദുര്‍ഗയ്ക്കും ചോലയ്ക്കും ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അഹര്‍’ അഥവാ കയറ്റത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ചിത്രം ഉടന്‍ തന്നെ പുറത്തിറങ്ങും എന്നാണ് പോസ്റ്ററില്‍ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. ഇപ്പോൾ തിയറ്റര്‍ റിലീസ് ഇല്ലാത്ത സാഹചര്യത്തിൽ ഒരു ഡിജിറ്റല്‍ റിലീസിലേക്ക് ചിത്രം നീങ്ങുകയാണോ എന്നത് ഇനിയും വ്യക്തമല്ല.

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം തന്റെ പതിവ് ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് സനല്‍ കുമാർ ഒരുക്കിയിട്ടുള്ളതെന്നാണ് ലഭിക്കുന്ന സൂചനകൾ പറയുന്നത് . മഞ്ജുവിനു ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് ചിത്രത്തില്‍ സനൽ കുമാർ നൽകിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മഞ്ജുവാര്യരും സംഘവും ഹിമാചലിലെ മഞ്ഞിടിച്ചിലില്‍ പെട്ടു പോയതും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുടുങ്ങിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

സനൽ കുമാറിന്റെ മുന്‍ ചിത്രങ്ങള്‍ ഒരുക്കിയ നിവ് ആര്‍ട്ട് ഫിലിംസാണ് പുതിയ ചിത്രത്തിന്റെയും നിര്‍മാതാക്കള്‍ എന്നതും മറ്റൊരു പ്രേതേകത കൂടിയാണ് ഇവർക്കൊപ്പം മഞ്ജു വാര്യരും നിര്‍മാണത്തില്‍ മറ്റൊരു പങ്കാളിയാണ്.തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി കൃത്യമായൊരു തിരക്കഥ തയാറാക്കിയാണ് പുതിയ ചിത്രമെന്ന് നേരത്തേ തന്നെ സനല്‍കുമാര്‍ പറഞ്ഞിരുന്നു. തന്റെ ഈ സിനിമ തീര്‍ച്ചയായും ചന്ദ്രു സെല്‍വരാജ് എന്ന ക്യാമറാമാന്റെയും രതീഷ് എന്ന സംഗീത സംവിധായകന്റെയും സിനിമാലോകത്തേക്കുള്ള വരവറിയിക്കുമെന്നും സനല്‍കുമാര്‍ പറയുന്നു.

 

You might also like