അതേ, ഈ കുട്ട്യേ മലയാളിയാണ്; ദുബായിൽ കോടികൾ കൊണ്ട് എത്തിക്കുന്ന തൃശൂര്‍ക്കാരി.

ദുബായി നഗരത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഭാഗ്യനറുക്കെടുപ്പായ എമിറേറ്റ്‌സ് ലോട്ടോയുടെ അവതാരിക ഒരു മലയാളിയാണെന്ന് പറഞ്ഞാല്‍ നമ്മൾ

0

ദുബായി നഗരത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഭാഗ്യനറുക്കെടുപ്പായ എമിറേറ്റ്‌സ് ലോട്ടോയുടെ അവതാരിക ഒരു മലയാളിയാണെന്ന് പറഞ്ഞാല്‍ നമ്മൾ ആരെങ്കിലും വിശ്വസിക്കുമോ? എങ്കില്‍ കേട്ടോളൂ. അവിടെയും നമ്മുടെ മലയാളി തന്നെയാണ് താരം. തൃശൂര്‍ സ്വദേശി അജിതിന്റെയും പാലക്കാടുകാരി പ്രീതയുടെയും മകള്‍ ഐശ്വര്യ അജിതാണ് ഈ എമിറേറ്റ്‌സ് ലോട്ടോയുടെ അവതാരിക. പക്ഷെ ഐശ്വര്യ വളര്‍ന്നത് ദുബായിലായിരുന്നു. പിന്നീട് നാട്ടിലെത്തി പിന്നീട് പഠനം എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ആയിരുന്നു അവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി.

അതിനുശേഷം വീണ്ടും യുഎഇയില്‍ തിരിച്ചെത്തി ടെലിവിഷന്‍ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. പല സിനിമകളിലും അതിനിടെ അഭിനയിച്ച ഐശ്വര്യ ഇന്ന് യുഎഇയിലെ അറിയപ്പെടുന്ന മോഡലും അവതാരകയും ഒരു സംരംഭകയുമാണ്. എമിറേറ്റ്‌സ് ലോട്ടോയുടെ സമ്മാനങ്ങള്‍ മിക്കപ്പോഴും ഇന്ത്യക്കാര്‍ക്കാണ് അടിക്കാറുള്ളത്.


കൂടുതലും മലയാളികള്‍ക്കാണ് ഈ ഭാഗ്യം.അതുകൊണ്ട് തന്നെ ഇംഗ്ലീഷും മലയാളവും ഹിന്ദിയും കൈകാര്യം ചെയ്യാനറിയാവുന്ന ഒരു മലയാളിയെ തന്നെ അവതാരികയായി എമിറേറ്റ്‌സ് ലോട്ടോ അധികൃതര്‍ തെരഞ്ഞെടുത്തതും. പ്രമുഖ അവതാരകൻ വിസാം ബ്രെഡ് ലിയാണ് ഇപ്പോൾ എമിറേറ്റ്‌സ് ലോട്ടോയില്‍ ഐശ്വര്യയോടൊപ്പമുള്ളത്.

You might also like