പരസ്യക്കമ്പനിയുടെ കരാർ ലംഘനം; ഐശ്വര്യ ലക്ഷ്മി കോടതിയിൽ…!!

0

 

 

 

മായാനദി എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം കണ്ടെത്തിയ അഭിനയത്രിയാണ് ഐശ്വര്യലക്ഷ്മി. ഇന്ത്യയിൽ ഏറ്റവും ആകർഷകമുള്ള അഭിനയത്രിമാരുടെ പട്ടികയിൽ മുൻനിരയിൽ താരം എത്തിയിരുന്നു. തമിഴിലും ഇപ്പോൾ ഐശ്വര്യലക്ഷ്മി സജീവമാണ്.

 

 

 

 

എന്നാൽ ഒരു കേസുമായി ബന്ധപ്പെട്ട് ഐശ്വര്യ ലക്ഷ്മി കോടതിയിൽ എത്തിയതാണ് ഇപ്പോൾ വലിയ ചർച്ചാവിഷയമായിരിക്കുന്നത്. പരസ്യ കരാർ ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് നടി ഇരിങ്ങാലക്കുട അഡീഷ്ണൽ സബ് കോടതിയിൽ എത്തിയത്.

 

 

 

 

 

കരാർ കാലാവധി കഴിഞ്ഞ ശേഷവും കമ്പനി പരസ്യത്തിൽ തന്റെ ചിത്രം ഉപയോഗിച്ചതോടെ നടി കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഈ കേസിൽ ഒത്തുതീർപ്പ് ചർച്ചക്കായാണ് ഐശ്വര്യ ലക്ഷ്മി കോടതിയിൽ എത്തിയത് ചർച്ചയിലൂടെ പ്രശ്നം രമ്യമായി പരിഹരിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

You might also like