‘ഞങ്ങടെ ഐഷു ഇങ്ങനല്ല’ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി !!!

0

aishwarya-lekshmi-asiavision-award

 

 

 

 

മലയാള സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. കുറഞ്ഞ കാലയളവ് കൊണ്ട് നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവരാൻ താരത്ത് കഴിഞ്ഞു. ടൊവിനോ തോമസിന്റെ നായികയായെത്തിയ മായാനദിയിൽ ഐശ്വര്യയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഐശ്വര്യ ലക്ഷ്മി നായികായിത്തിയിരുന്ന ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ എത്തിയ വിജയ് സൂപ്പറും പൗർണമിയും ബോക്സോഫീസിൽ വൻ വിജയമായിരുന്നു.

 

 

 

 

aishwarya-lekshmi-asiavision-award-1

 

 

 

മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രമാണ് അപ്പ്സ്. അഭിനയിച്ച എല്ലാ സിനിമകളും ഹിറ്റാക്കിയാണ് ഐശ്വര്യ ജനമനസുകള്‍ കീഴടക്കിയത്.ആരാധകരുടെ പ്രിയ താരത്തെ എല്ലാവരും ഐഷൂ എന്നാണ് വിളിക്കാറ്. അടുത്തിടെ ഐശ്വര്യയെ തേടി നിരവധി അംഗീകാരങ്ങളായിരുന്നു വന്നത്. ഏഷ്യാവിഷന്‍ അവാര്‍ഡ് കൂടി കിട്ടിയതോടെ ഐഷു ഒന്ന് മോഡേണ്‍ ആയി. നടി ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും ഇത് ഞങ്ങളുടെ ഐഷു അല്ലെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ എത്തിയിരിക്കുകയാണ്.

 

 

 

 

aishwarya-lekshmi-asiavision-award-3

 

 

 

 

ഞങ്ങളുടെ ഐഷു ഇങ്ങനെയല്ലെന്നും ഇത്തരം വേഷങ്ങളിൽ കാണാൻ ഇഷ്ടമല്ലെന്നുമായിരുന്നു കൂടുതൽ കമന്റുകള്‍. ഐശ്വര്യയ്ക്ക് ബോളിവുഡിലും അഭിനയിക്കാം എന്നു തെളിയിക്കുന്നതാണ് ഈ ചിത്രങ്ങളെന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം. തന്റെ ഇൻസ്റ്റഗ്രാം പേജിലായിരുന്നു നടി ചിത്രങ്ങൾ പങ്കുവച്ചത്.

 

 

 

 

 

aishwarya-lekshmi-asiavision-award-2

 

 

 

2018 ലെ ഏറ്റവും ആകര്‍ഷണീയതയുള്ള നടി ആരാണെന്ന് വേണ്ടി ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി ടൈംസ് ഓണ്‍ലൈന്‍ വഴി വോട്ടിംഗ് നടത്തിയിരുന്നു. മോസ്റ്റ് ഡിസയറബിള്‍ വുമണ്‍സിന്റെ പട്ടികയിലാണ് ഐശ്വര്യ ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷം സിനിമയിലും ടെലിവിഷനിലും തിളങ്ങി നിന്ന താരങ്ങളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്. അതില്‍ ഐശ്വര്യ ലക്ഷ്മിയാണ് വിജയിച്ചിരിക്കുന്നത്. നസ്രിയ നസിം, പാര്‍വ്വതി തിരുവോത്ത്, മംമ്ത മോഹന്‍ദാസ് എന്നിവരായിരുന്നു ആദ്യ അഞ്ച് പേരുടെ പട്ടികിയിലുള്ള മറ്റ് താരങ്ങള്‍.

You might also like