ഐശ്വര്യ റായിയും ചിയാൻ വിക്രമും വീണ്ടും ഒന്നിക്കുന്നു !!!

0

 

ഐശ്വര്യ റായിയും ചിയാൻ വിക്രമും വീണ്ടും ഒന്നിക്കുന്നു. രാവണനു ശേഷം ഐശ്വര്യ റായ് ബച്ചനും വിക്രവും മണിരത്‌നം ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചു അഭിനയിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ചിത്രത്തിൽ ഇരുവരുടെയും തകർപ്പൻ അഭിനയമായിരുന്നു. ഇപ്പോളിതാ പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്നത്.

 

 

 

 

തമിഴ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ചരിത്ര പ്രാധാന്യമുള്ള ചിത്രമാണിതെന്നാണ് സൂചന.കല്‍ക്കിയുടെ പൊന്നിയില്‍ സെല്‍വന്‍ എന്ന തമിഴ് നോവല്‍ ആണ് ചിത്രത്തിന്റെ കഥ പ്രമേയം. ചോള രാജാവായ അരുള്‍മൊഴി വര്‍മ്മന്‍ എന്ന രാജാവിന്റെ ജീവിതമാണ് നോവല്‍.

 

 

 

നോവലിലെ പ്രമേയം സിനിമയാകുമ്ബോള്‍ ആദിത്യ കരകാലനായി വിക്രം എത്തുമ്ബോള്‍ ഐശ്വര്യയുടെ വേഷം നന്ദിനിയെന്ന കഥാപാത്രമാണ്.ചിത്രത്തില്‍ 50 ല്‍ പരം കഥാപാത്രങ്ങള്‍ ഉണ്ടെന്നാണ് സൂചന.പുറത്ത് വരുന്ന വിവരം അനുസാരിച്ചു അമിതാഭ് ബച്ചന്‍ ,കീര്‍ത്തി സുരേഷ് ,ജയന്‍ രവി ,സത്യരാജ് തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

You might also like