മമ്മൂട്ടിയുടെ നായികയായി ഐശ്വര്യ റായ് വീണ്ടും ; പക്ഷേ ??!!

0

 

 

 

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണത്തോടെ ഷൂട്ടിംഗ് ആരംഭിച്ച സിനിമയാണ് സജീവ് പിള്ളൈ എന്ന നവാഗത സംവിധായകൻ ഒരുക്കാൻ ആരംഭിച്ച മാമാങ്കം. എന്നാൽ ഷൂട്ടിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മുതൽ സംവിധായകനും നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും അതിനെ തുടർന്ന് സജീവ് പിള്ളയെ ഈ ചിത്രത്തിന്റെ സംവിധാന ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തു.

 

 

 

 

Image result for mammootty mamankam

 

 

 

ഇപ്പോൾ പ്രശസ്ത സംവിധായകൻ എം പദ്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പന്ത്രണ്ടു വർഷത്തോളം നീണ്ടു നിന്ന റിസേർച്ചിനു ശേഷമാണു സജീവ് പിള്ളൈ ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഇപ്പോൾ ഈ ചിത്രത്തിന്റെ പുറകിൽ നടന്ന ചില കാര്യങ്ങളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് സജീവ് പിള്ളൈ.

 

 

 

 

ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ആദ്യം ഉറപ്പിച്ചത് ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായിയെ ആണെന്നും എന്നാല്‍ ചിത്രത്തിന്റെ കാര്യങ്ങള്‍ ഒക്കെ പ്രശ്‌നത്തില്‍ ആയതു ആന്ധ്ര പ്രദേശില്‍ നിന്ന് വന്ന ഒരാളുടെ ഇടപെടല്‍ മൂലം ആയിരുന്നു എന്നും സജീവ് പിള്ള പറയുന്നു. സിനിമയുടെ കഥ തന്നെ മാറ്റണം എന്ന് അയാള്‍ ആവശ്യപ്പെട്ടു എന്നും തനിക്കതു ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യം ആണെന്നുമാണ് സജീവ് പറയുന്നത്.

 

 

 

 

Image result for aishwarya rai

 

 

 

ഞാന്‍ ഇത്രയും നാള്‍ കൊണ്ടു നടന്ന ഒന്നാണ് മാമാങ്കം. ആരെങ്കിലും പെട്ടെന്ന് വന്ന് ഇടപെട്ട് ഇതിനെ ചീത്തയാക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്റെയൊരു പടമാണ്. അതിനകത്ത് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. എല്ലാ ഘട്ടങ്ങളിലും ഞാന്‍ തയ്യാറായിരുന്നു. ഈ സിനിമയുടെ നന്മയ്ക്കു വേണ്ടി എന്തുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയ്യാറായിരുന്നു. വളരെ വലിയ കാസ്റ്റാണ് ചിത്രത്തിനായി ഉദ്ദേശിച്ചത്.

 

 

 

Image result for mammootty mamankam

 

 

 

ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ഒരു നടിയെ കണ്ട് സംസാരിക്കുകയും അവര്‍ പാതിസമ്മതം മൂളുകയും ചെയ്തിരുന്നു. ഐശ്വര്യ റായി ആയിരുന്നു അത്. എല്ലാം ബജറ്റിന്റെ പുറത്തും പരിമിതിക്കുമിടയില്‍ മാറുകയയിരുന്നു. പ്രശ്‌നങ്ങള്‍ ആരംഭിച്ചപ്പോള്‍ ഒരു അസോസിയേറ്റിനെ വെയ്ക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ മമ്മൂക്ക ഇടപെട്ടാണ് അത് തടഞ്ഞത്. പിന്നീട് മമ്മൂക്കയുടെ വീട്ടില്‍ വെച്ച്‌ വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് നടന്നിരുന്നു. അതില്‍ എടുത്ത തീരുമാനങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടില്ല. സജീവ് പറഞ്ഞു.

 

 

 

 

ലോകസുന്ദരിമാര്‍ മാറി മാറി വരുമെങ്കിലും ഇന്ത്യക്കാര്‍ക്ക് എവര്‍ഗ്രീന്‍ ലോകസുന്ദരി എന്നും ഐശ്വര്യ റായ് തന്നെയാണ്. അഭിനയത്തിലും ഐശ്വര്യയെ വെല്ലാന്‍ ആരുമില്ലെന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. 1997ല്‍ പുറത്തിറങ്ങിയ ഇരുവര്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു താരം അരങ്ങേറിയത്. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ഐശ്വര്യ റായ് അഭിനയിച്ചിരുന്നു.

 

 

 

You might also like