
തനിക്കെതിരെ ലൈംഗിക ചുവയുള്ള കമന്റുകൾ ഇട്ട സ്കൂൾ കുട്ടികൾക്കെതിരെ ഐശ്വര്യ ലക്ഷ്മി !!
വഴിയിൽ വിസർജ്യം കണ്ടാൽ തനിക്കു മാറി നടക്കാൻ അറിയാം, പക്ഷെ ഇതെങ്ങനെയല്ല. ഐശ്വര്യ ലക്ഷ്മി പ്രതികരിക്കുക തന്നെ ചെയ്തു. തനിക്കെതിരെ ലൈംഗിക ചുവയുള്ള കമന്റുകൾ പോസ്റ്റ് ചെയ്ത സ്കൂൾ കുട്ടികളുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കിയ സോഷ്യൽ മീഡിയ അക്കൗണ്ട് ഇൻസ്റ്റാഗ്രാം വഴി താരം തന്നെ പ്രസിദ്ധപ്പെടുത്തി.
പക്ഷെ പ്രൊഫൈലില്‍ കണ്ട ആണ്‍കുട്ടികളുടെ ചിത്രമാണ് താരത്തെ അത്ഭുതപ്പെടുത്തിയത്. സ്കൂള്‍ യൂണീഫോം ധരിച്ചുനില്ക്കുന്ന നാല് ആണ്‍കുട്ടികളാണ് ചിത്രത്തിലുള്ളത്. ‘ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് എന്നെ ലൈംഗീകമായി ശല്യം ചെയ്യുകയാണ്. ഇത്തരം വൃത്തികേടുകള്‍ കാണുമ്ബോള്‍ വഴി മാറി നടക്കാനുള്ള പ്രായം എനിക്കുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന ആണ്‍കുട്ടികളെ ഒന്നു നോക്കൂ’, ഐശ്വര്യ കുറിച്ചു.
ദി ഡാഡ് ഓഫ് ഡെവില്സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ് നടിയുടെ സ്ക്രീന്‍ഷോട്ടിലുള്ളത്. ഫ്രണ്ട്സ് എന്ന ഹാഷ്ടാഗോടെ സ്കൂള്‍ യൂണീഫോമിലുള്ള നാല് ആണ്‍കുട്ടികളെ ചിത്രത്തില്‍ കാണാം.
മലയാളത്തിലെ യുവ നിരയിലെ ശ്രദ്ധേയ താരമാണ് ഐശ്വര്യ. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം കൂടിയാണ്. സിനിമയിലെയും പരസ്യ ചിത്രങ്ങളിലെയും സാന്നിധ്യമായി മലയാളികൾക്ക് സുപരിചിതയാണ് ഐശ്വര്യ. അടുത്തിടെ കാളിദാസ് ജയറാം നായകനായ അര്‍ജന്റീന ഫാൻസ് കാട്ടൂർക്കടവിൽ നായികാ വേഷം കൈകാര്യം ചെയ്ത ഐശ്വര്യ അടുത്തതായി പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയിൽ നായികമാരിൽ ഒരാളായി എത്തും.