12 മണിക്കൂര്‍കൊണ്ട് ഡബ്ബിംഗ് പൂര്‍ത്തിയാക്കി ; രഹസ്യം തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി !!!

0

 

 

 

മലയാള സിനിമയുടെ ഭാഗ്യ നായികയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നടി എത്തിയിട്ട് നിരവധി ചിത്രങ്ങളിലാണ് നടി വേഷമിട്ടത്. ഇപ്പോളിതാ നടി പൃഥ്വിരാജ് നായകനായി എത്തുന്ന ബ്രദേഴ്‌സ് ഡേയാണ്ഐശ്വര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ സിനിമകളിലൊന്ന്. ചിത്രതിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. അതേസമയം, നിമയെക്കുറിച്ച് ഐശ്വര്യ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ശ്രദ്ധേയമായി മാറുകയാണ്.

 

 

ബ്രദേഴ്‌സ് ഡേയ്ക്കായി 46 ദിവസം ഷൂട്ടിംഗിനായി ചെലവഴിച്ചു. ഷൂട്ടിംഗിനായി കുറെ ദിവസങ്ങള്‍ എടുത്തെങ്കിലും 12 മണിക്കൂര്‍കൊണ്ട് ഡബ്ബിംഗ് പൂര്‍ത്തിയാക്കി. നേരം ഇരുട്ടിയിട്ടും ഉറക്കം പിടിച്ചുനിര്‍ത്തിയാണ് സമയത്തെ വരിധിയിലാക്കിയത്- നടി പറയുന്നു. ഇതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.ഈ സമയം അഞ്ച് ക്യാപ്പുചീനോ ,പിന്നെ കുറെ ക്വാഡ്രാട്ടിനി വേഫിളും,ടോബ്ലറോണ്‍ മിഠായികളുമാണ് വേണ്ടി വന്നത്. – നദി പറയുന്നു . അതിനുപുറമേ , ഡബ്ബിംഗ് സമയത്ത് പലരും ഉറങ്ങിയെങ്കിലും അവര്‍ക്കിടയിലേക്ക്‌ മൊബൈല്‍ ഫോണും കൊണ്ട് വീഡിയോ എടുത്തുനടക്കുന്നതും ഐശ്വര്യ പോസ്റ്റ് ചെയ്തു. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

You might also like