അപ്പൂപ്പന്‍ മരിച്ചപ്പോള്‍ ചെറുമകള്‍ ബ്യൂട്ടിപാര്‍ലറിലോ? അജയ് ദേവ്ഗണിന്റെ മകൾക്കെതിരെ വിമർശനം !!

0

 

 

 

 

താരങ്ങളുടെ വ്യക്തി ജീവിതത്തിലെ പല സംഭവങ്ങളും അമിതപ്രാധാന്യത്തോടെ കൊട്ടിഘോഷിക്കുന്ന കാലമാണിത്. പല താരങ്ങളേയും പാപ്പരാസികള്‍ വിടാതെ പിന്തുടരാറുണ്ട്. സ്വകാര്യ ജീവിതത്തില്‍ വേണ്ടത്ര സ്വതാന്ത്ര്യമില്ലാതെയാണ് പലരും ജീവിക്കുന്നത്. അനാവശ്യമായ വിവാദങ്ങളും ഇത്തരത്തില്‍ അരങ്ങേറാറുണ്ട്. അടുത്തിടെയായിരുന്നു അജയ് ദേവ്ഗണിന്റെ പിതാവായ വീരു ദേവ്ഗണ്‍ അന്തരിച്ചത്. അപ്രതീക്ഷിതമായ വേര്‍പാടില്‍ തകര്‍ന്നുപോയ കുടുംബത്തെ ആശ്വസിപ്പിക്കാനും വീരു ദേവ്ഗണിന് ആദരാഞ്ജലി അര്‍പ്പിക്കാനുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു.

 

 

 

 

 

വിഖ്യാത ആക്ഷന്‍ കോറിയോഗ്രാഫറായിരുന്നു വീരു ദേവ്ഗണ്‍. 150 ലധികം സിനിമകള്‍ക്കായി അദ്ദേഹം കോറിയോഗ്രാഫിയും സ്റ്റണ്ടും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സംവിധാനത്തിലും അദ്ദേഹം പരീക്ഷണം നടത്തിയിരുന്നു. ഹിന്ദുസ്ഥാന്‍ കീ കസം എന്ന സിനിമയുമായാണ് അദ്ദേഹമെത്തിയത്. അജയ് ദേവ്ഗണും അമിതാഭ് ബച്ചനുമായിരുന്നു പ്രധാന താരങ്ങള്‍. ഇത് കൂടെ ചില സിനിമകളില്‍ അദ്ദേഹം വേഷമിട്ടിരുന്നു. വീണയാണ് അദ്ദേഹത്തിന്റെ ഭാര്യ. അനില്‍ ദേവ്ഗണ്‍, കവി, നീലം ദേവ്ഗണ്‍ എന്നിവരും മക്കളാണ്. അദ്ദേഹത്തിന്റെ മറമത്തിന് പിന്നാലെയായി കജോളിനെ ആശുപത്രിയില്‍ കണ്ടതില്‍ ആരാധകര്‍ പരിഭ്രാന്തിയിലായിരുന്നു. ഇപ്പോഴിതാ ചെറുമകളായ നൈസയെ വിമര്‍ശിച്ചാണ് സോഷ്യല്‍ മീഡിയ എത്തിയിട്ടുള്ളത്.

 

 

 

 

 

ഭര്‍തൃപിതാവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്നുനിന്നിരുന്ന കജോളിനെ ആശ്വസിപ്പിക്കുന്ന സഹപ്രവര്‍ത്തകരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അഭിഷേക് ബച്ചനും ഐശ്വര്യ റായിയുമെത്തിയപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു കജോള്‍. കജോളിനെ ആശ്വസിപ്പിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പെട്ടെന്നുള്ള വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും താരപത്‌നി മുക്തയായിരുന്നില്ല.

 

 

 

 

 

 

കജോളിന്റേയും അജയ് യുടേയും മകളായ നൈസയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രാര്‍ത്ഥനായോഗത്തില്‍ വിതുമ്ബിക്കരഞ്ഞ മകളെ ആശ്വസിപ്പിക്കുന്ന അജയ് യുടെ ചിത്രവും പുറത്തുവന്നിരുന്നു. വെളുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു താരകുടുംബമെത്തിയത്. അഭിഷേക് ബച്ചന്‍, സല്‍മാന്‍ ഖാന്‍, കരീന കപൂര്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയവരും പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

 

 

 

 

 

 

അപ്പൂപ്പന്‍ മരിക്കുമ്ബോള്‍ ചെറുമകള്‍ ബ്യൂട്ടിപാര്‍ലറായിരുന്നോയെന്ന ചോദ്യവുമായാണ് വിമര്‍ശകര്‍ എത്തിയിട്ടുള്ളത്. ചെറുമകളെ നിര്‍ബന്ധിപ്പിച്ച്‌ പോസ് ചെയ്യിച്ചതാണെന്ന തരത്തിലുള്ള കമന്റുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രയര്‍ മീറ്റിംഗില്‍ പ്രസന്നവതിയായിരിക്കുന്നതിനായി താരപുത്രി സലൂണിലേക്ക് പോയിരിക്കാമെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. സ്‌റ്റൈലിഷ വസ്ത്രങ്ങളുമായി കൂട്ടുകാര്‍ക്കൊപ്പം ആര്‍ത്തുല്ലസിക്കുന്ന താരപുത്രിയെ വരുംദിനങ്ങളില്‍ കാണാനാവുമെന്നും താരപുത്രിയുടെ മുഖത്ത് യാതൊരുവിധ ഭാവവ്യത്യാസമൊന്നുമില്ലെന്നുമുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

 

 

 

 

 

 

16 കാരിയായ താരപുത്രിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് ശരിയല്ലെന്നും ചൂണ്ടിക്കാണിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായ വിയോഗത്തെ അതിജീവിക്കുന്നതിനിടയില്‍ താരപുത്രിയെ തളര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ പറയാതിരുന്നൂടേയെന്നും അവര്‍ ചോദിക്കുന്നുണ്ട്. പോസിറ്റീവ് കാര്യങ്ങള്‍ മാത്രം പ്രചരിപ്പിച്ചാല്‍ പോരേയെന്നും എന്തിനാണ് നെഗറ്റീവ് എനര്‍ജി കൊടുക്കുന്നതെന്ന തരത്തിലുമുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

You might also like