അജിത്ത് ചിത്രം വിശ്വാസത്തിന്റെ ആവേശത്തിൽ ആരാധകർ !!!

0

 

 

 

തെന്നിന്ത്യൻ, മോളിവുഡ് സിനിമ ആരാധകരുടെ തല യാണ് അജിത്ത്. അജിത്ത് എന്ന നടന്റെ ഏറ്റവും വലിയ ബലം അദ്ദേഹത്തിന്റെ ആരാധക എണ്ണം തന്നെയാണ്. തല അജിത്ത് സിനിമകള്‍ക്ക് എപ്പോഴും മികച്ച സ്വീകാര്യത നല്‍കാറുളളവരാണ് ആരാധകര്‍. സൂപ്പര്‍ താരത്തിന്റെ മുന്‍ ചിത്രങ്ങള്‍ക്കെല്ലാം വലിയ ആരാധക പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം വലിയ കളക്ഷനും അജിത്തിന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍നിന്നും സ്വന്തമാക്കിയിരുന്നു. ശിവ സംവിധാനം ചെയ്യുന്ന അജിത്ത് ചിത്രത്തില്‍ നയന്‍താരയാണ് നായിക.

 

 

 

 

വിവേകത്തിനു ശേഷം വിശ്വാസമാണ് തലയുടെ പുതിയ ചിത്രം. പൊങ്കല്‍ റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. രജനീകാന്തിന്റെ പേട്ടയ്‌ക്കൊപ്പമാണ് അജിത്ത് ചിത്രവും എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വമ്പന്‍ റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതേസമയം തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അജിത്ത് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

 

 

 

 

 

കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രമാണ് വിശ്വാസമെന്നു നേരത്തെ റിപോര്‍ട്ടുകള്‍ വന്നിരുന്നു. ആരാധകര്‍ക്കൊപ്പം എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാകും ചിത്രമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. വീരം,വേതാളം,വിവേകം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസം. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് അജിത് എത്തുന്നത്.

 

 

 

You might also like