‘അക്ക വിത് ഇക്ക’ :അജുവിന്റെ പേജില്‍ പൊങ്കല , മമ്മൂട്ടിക്കും സണ്ണി ലിയോണിനുമെതിരെ സൈബർ ആക്രമണം.. !!!!

0

 

 

 

 

 

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുര രാജയ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ക്കും മറ്റും മികച്ച വരവേല്‍പ്പു തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

 

 

 

 

 

 

 

 

 

 

മമ്മൂക്കയുടെ ഗെറ്റപ്പിനും വസ്ത്രധാരണത്തിനും മികച്ച അഭിപ്രായങങ്ങള്‍ തന്നെ എല്ലായിടത്തുനിന്നും ലഭിച്ചു. കഴിഞ്ഞ ദിവസം മധുര രാജയുടെതായി പുറത്തിറങങ്ങിയ ഒരു ലൊക്കേഷന്‍ ചിത്രം വൈറലായിരുന്നു,സണ്ണി ലിയോണിനൊപ്പം മമ്മൂക്കയും അണിയറപ്രവര്‍ത്തകരുമുളള ഒരു ഫോട്ടോയായിരുന്നു പുറത്തിറങ്ങിയിരുന്നു. നടന്‍ അജുവര്‍ഗീസ് ഉള്‍പ്പെടെയുളള ആരാധകര്‍ ഒന്നടങ്കം ഇത് ഷെയര്‍ ചെയ്തിരുന്നു.എന്നാല്‍ ആ പോസ്റ്റ് നടന് കുറച്ച് കഴിഞ്ഞ് പിന്‍വലിക്കേണ്ടി വന്നിരുന്നു.

 

 

 

 

 

 

 

 

‘അക്ക വിത് ഇക്ക’ എന്ന അടിക്കുറിപ്പോടെയാണ് അജു പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെ മമ്മൂട്ടിയെയും സണ്ണി ലിയോണിനെയും അധിക്ഷേപിക്കുന്ന തരത്തിലും മോർഫ് ചെയ്ത ചിത്രങ്ങളായും കമന്റുകളെത്തി. ഭൂരിഭാഗവും വ്യാജ ഐഡികളിൽ നിന്ന്. ഒരു വിഭാഗം ഫാന്‍സുകാരുടെ മിക്ക കമന്റുകളും സ്ത്രീ വിരുദ്ധവുമായി. തുടർന്നാണ് അജു പോസ്റ്റ് ഡിലീറ്റ് ചെയ്തത്. ഇതേ ക്യാപ്ഷനിൽ ചിത്രം ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട് അജു.

 

 

 

 

 

 

 

വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിൽ ഒരു ഗാനരംഗത്തിലാണ് സണ്ണി ലിയോൺ എത്തുക. 2010ൽ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് ചിത്രം.

 

 

 

You might also like