പേടിപ്പിച്ചും ചിരിപ്പിച്ചും ഹിറ്റ് ആവർത്തിക്കാൻ വിനയൻ; “ആകാശഗംഗ 2” പുരോഗമിക്കുന്നു.

0

 

സൂപ്പര്‍ഹിറ്റ് വിനയന്‍ ചിത്രം ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗമായ ‘ആകാശഗംഗ 2’ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഡബ്ബിംഗ് പരുപാടിയിലേക്ക് കടക്കുകയാണ്. വിനയന്‍ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പ്രേക്ഷകരെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടൈനര്‍ ആയിരിക്കും ഈ ചിത്രമെന്ന് വിനയന്‍ പറയുന്നു.

 

"ആകശഗംഗ ॥" ൻെറ ഡബ്ബിംഗ് ജോലികൾ തുടങ്ങുകയാണ്..ഈ അവസരത്തിൽ ഒരു സന്തോഷ വാർത്ത എൻെറ പ്രിയ സുഹൃത്തുക്കളുമായി ഷെയർ ചെയ്യാൻ…

Posted by Vinayan Tg on Tuesday, June 11, 2019

 

20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചത്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസില്‍ ഗംഭീര തിരിച്ചു വരവ് നടത്തിയ വിനയന്റെ പുതിയ ചിത്രം ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

 

പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷന്‍ ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിങ് നിര്‍വഹിക്കുന്നത് തപസ് നായ്ക് ആണ്. ഈ വര്‍ഷത്തെ ഓണം റിലീസായി ആകാശഗംഗ 2 എത്തും.

 

You might also like