പേടിപ്പെടുത്താൻ ആകാശഗംഗ 2 വരുന്നു : റിലീസ് ഡേറ്റ് ഇതാണ്…..

0

 

 

 

 

 

 

1999ല്‍ തിയേറ്ററുകളിൽ പ്രകമ്പനം കൊള്ളിപ്പിച്ച ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. ആകാശ ഗംഗ 2 ഒക്ടോബര്‍ 2ന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. നേരത്തെ ഓണം സീസണില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ വലിയ റിലീസുകള്‍ ഉളളതുകൊണ്ട് ഒക്ടോബറിലേക്ക് മാറ്റിയതായാണ് അറിയുന്നത്. വേണ്ടത്ര തിയ്യേറ്ററുകളില്‍ ലഭിക്കില്ലെന്ന സാഹചര്യം മുന്നില്‍കണ്ടാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് മാറ്റിയിരിക്കുന്നതെന്നും അറിയുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ അവസാന ഘട്ട ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

 

 

അവധിക്കാലത്ത് നായിക ആതിര കോവിലകത്തെത്തുന്നു. കൂടെ സഹപാഠികളായ ഗോപീകൃഷ്ണനും ടെെറ്റസും ജിത്തുവുമുണ്ടായിരുന്നു. ഗോപീകൃഷ്ണൻ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. ടെെറ്റസും ജിത്തുവും വിശ്വാസത്തെക്കുറിച്ച് തരം പോലെ സംസാരിക്കുന്നവരാണ്. മാണിക്കശ്ശേരി കോവിലകം ഇന്നും അവിശ്വസിനീയമായ ഭയപ്പെടുത്തുന്ന സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ ആതിര ഇറങ്ങി തിരിക്കുന്നു. അതോടെ കോവിലം വീണ്ടും ദുർലക്ഷണങ്ങളുടെ കേളിരംഗമാകുന്നു. തുടർന്നുണ്ടാകുന്ന ഭീതിജനകങ്ങളായ മുഹൂർത്തങ്ങളാണ് ആകാശ ഗംഗ 2 എന്ന ചിത്രത്തിൽ വിനയൻ ദൃശ്യവൽക്കരിക്കുന്നത്.

 

 

 

ആകാശ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കാൽവിൻ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, കല: ബോബൻ, മേക്കപ്പ്: റോഷൻ ജി, വസ്ത്രാലങ്കാരം: സമീറ സനീഷ്.

 

You might also like