വിനയന്റെ ആകാശഗംഗ 2വിൽ നിങ്ങൾക്കും അഭിനയിക്കാൻ അവസരം ..

0

വിനയൻ എന്ന സൂപ്പർ സംവിധായകന്റെ സൂപ്പർഹിറ്റ് ഹൊറര്‍ കോമഡി ചിത്രം “ആകാശ ഗംഗ”യുടെ രണ്ടാം ഭാഗം ആഗ്രഹിക്കാത്ത ഒരു സിനിമാസ്വാദകരും ഉണ്ടാവില്ല. ഇപ്പോൾ ഇതാ അത്തരത്തിലുള്ള പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിനയൻ. ആകാശഗംഗയുടെ രണ്ടാംഭാഗത്തിന്റെ ഒരുക്കത്തിലാണ് സംവിധായകൻ.

 

 

 

 

 

മലയാള സിനിമയില്‍ നിന്നും വിലക്ക് നേരിട്ടതോടെ വിനയന്റെ കാലം കഴിഞ്ഞെന്ന് എല്ലാവരും കരുതിയെങ്കില്‍ അതെല്ലാം തട്ടിത്തെറിപ്പിച്ചാണ് വിനയന്റെ വരവ്. വിനയന്റെ സിനിമകള്‍ക്ക് വിവിധ സംഘടനകള്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് മാറിയ സാഹചര്യത്തിലാണ് വലിയ കാന്‍വാസില്‍ സാങ്കേതിക തികവോടെ ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് വിനയന്‍ പറയുന്നത്.

 

 

 

പ്രിയ സുഹൃത്തുക്കളെ.. 1999ൽ റിലീസ് ചെയ്ത് 150 ദിവസം തീയറ്ററുകളിൽ ഒാടുകയും മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി…

Posted by Vinayan Tg on Sunday, March 3, 2019

 

 

 

1999 ലായിരുന്നു ആകാശ ഗംഗ റിലീസ് ചെയ്യുന്നത്. 150 ഓളം ദിവസങ്ങൾ ചിത്രം പ്രദർശിപ്പിച്ചു. ദിവ്യ ഉണ്ണിയും മയൂരിയും നായികമാരായി എത്തിയ ചിത്രത്തില്‍ റിയാസും മുകേഷുമായിരുന്നു നായകന്മാര്‍. ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കിയ സിനിമയുടെ രണ്ടാം ഭാഗം വരുമ്പോള്‍ ആര് കഥ ഒരുക്കുമെന്നോ താരങ്ങള്‍ ആരൊക്കെയാണെന്നോ വ്യക്തമല്ല. ആകാശ ഗംഗയിൽ അഭിനയിക്കാൻ താൽപര്യമുള്ള പെൺകുട്ടികൾക്ക് ഇതാ ഒരു അവസരം.

 

 

 

 

 

You might also like