
അല്‍ -മല്ലുവിൽ നമിത പ്രമോദും , മിയയും ആദ്യമായി ഒന്നിക്കുന്നു…
ബോബൻ സമുവലിന്റെ വികടകുമാരന് ശേഷം അല്‍ -മല്ലു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. പ്രവാസികളുടെ കഥ പറയുന്ന ചിത്രത്തിൽ നായികമാരായി മിയയും നമിതയും എത്തുന്നു. ചിത്രത്തിൽ ആദ്യം ഭാവനെയെയാണ് കാസറ്റ് ചെയ്തത് .പിന്നിട് അത് നമിത പ്രമോദിലേക്കും ,മിയയിലേക്കും പോവുകയായിരുന്നു. ആദ്യമായാണ് ഇവർ ഒന്നിക്കുന്ന ചിത്രം വരുന്നത്.ചിത്രത്തിന്റെ പേരിൽ സൂചിപ്പിക്കുന്ന പോലെ പ്രവാസ ജീവിതത്തെയാണ് ചിത്രത്തിൽ കാണിക്കുന്നത്.
സജില്‍സ് മജീദ് ആണ് ചിത്രം നിര്‍മിക്കുന്നത്. അബുദാബിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രവാസ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നമിത പ്രമോദും മിയയും എത്തുമ്പോൾ ഏറെ ആകാംക്ഷയിൽ ആരാധകർ . നായികാപ്രാധാന്യമുള്ള ചിത്രമാണ് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ നായകന് ആരെന്ന വിവരം ലഭ്യമല്ല. രഞ്ജിന് രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്.മിയ, സിദ്ധിഖ്, ശീലു എബ്രഹാം, മിഥുന് രമേശ്, സിനില്‍ സൈനുദ്ധീന്‍, ധര്മ്മജന്, വരദ ജിഷിന്, ജെന്നിഫര്‍, ആതിര ഉഷ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
2011 ൽ ജയസൂര്യ, ഭാമ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമായ ജനപ്രിയന് മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. 2013 ൽ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ കൂട്ട്ക്കെട്ടിൽ പിറന്ന ബോബൻ സാമൂൽ ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്ന. ഹാപ്പി ജേർണി, ഷാജഹാനും പരിക്കുട്ടി, വികടകുമാരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണിത്.