“അലി” ആരംഭിക്കുന്നു. ടൈറ്റിൽ പോസ്റ്റർ സുരേഷ് ഗോപി പുറത്തുവിട്ടു.

0

എഞ്ചിനിയറിങ് കോളേജ് ജീവിതത്തിന്റെ കഥയുമായി “അലി” എത്തുന്നു. നവാഗതനായ വിശാഖ് നന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നോട്ട് യെറ്റ് വര്‍ക്കിങ്, ആം സ്റ്റില്‍ സ്റ്റഡിങ് എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗോകുല്‍ സുരേഷ്, ലക്ഷ്മി മേനോന്‍, ശബരീഷ് വര്‍മ്മ, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ എന്നിവര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

 

നവാഗത സംവിധായകന്‍ വിശാഖ് നന്ദുവിന്റെ ആദ്യ സംവിധാന സംരംഭത്തിന് ആശംസകള്‍…!!

Posted by Suresh Gopi on Friday, September 27, 2019

 

 

സല്‍ജിത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. വിശാഖ് നന്ദുവും സിജു സണ്ണിയും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. പുതുമുഖ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ഒരു എഞ്ചിനിയറിങ് കോളേജ് പശ്ചാത്തലമാക്കി ഒരുക്കുന്ന അലി കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ്.നവംബര്‍ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തെ്ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം താമസിക്കാതെ പുറത്തു വിടുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.

You might also like