പിറന്നാള്‍ ദിനത്തിൽ ഡ്രൈവര്‍ക്കും സഹായിക്കും വീട് നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപ നൽകി ആലിയ!!!

0

Image result for alia bhatt birthday celebration

 

 

തന്‍റെ പിറന്നാള്‍ ദിനം വ്യത്യസ്തമായി കൊണ്ടാടി ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ട്. തനിക്കൊപ്പമുള്ള സഹായിയുടെയും ഡ്രൈവറുടെയും മനസ്സ് നിറച്ചാണ് ആലിയ തന്റെ 26-ആം ജന്മദിനം മനോഹരമാക്കിയത്. ഇരുവര്‍ക്കും അന്‍പത് ലക്ഷം രൂപയാണ് ആലിയ തന്റെ ജന്മദിനത്തില്‍ പാരിതോഷികമായി നല്‍കിയത്. ആലിയ നല്‍കിയ പിറന്നാള്‍ സമ്മാനം കൊണ്ട് ഇരുവരും വീടുകള്‍ വാങ്ങി, പിറന്നാള്‍ ദിനത്തിലെ ആലിയയുടെ വിശാല മനസ്കത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

 

 

Image result for alia bhatt birthday celebration

 

 

ജന്മദിനത്തില്‍ കറുപ്പുനിറത്തിലുള്ള മനോഹരമായ വസ്ത്രമാണ് ആലിയ അണിഞ്ഞിരുന്നത്. രണ്‍ബീറിന്റെയും കരണ്‍ ജോഹറിന്റെയും ബാല്യകാലസുഹൃത്തിന്റെയും മാതാപിതാക്കളുടെയും സാന്നിധ്യത്തില്‍ ഒന്നിലേറെ കേക്കുകള്‍ മുറിച്ചാണ് ആലിയ പിറന്നാള്‍ ആഘോഷിച്ചത്.

 

 

 

Image result for alia bhatt birthday celebration

 

പിറന്നാള്‍ സന്തോഷത്തില്‍ ആലിയ തന്റെ വിശ്വസ്തരായ ജോലിക്കാര്‍ക്ക് സഹായവും നല്‍കി. ആലിയയുടെ പിറന്നാള്‍ ആഘോഷത്തിന് പിന്നാലെയാണ് ജോലിക്കാര്‍ക്കുള്ള സഹായവുമായി ആലിയ എത്തിയത്. ബോളിവുഡ് സിനിമ ലോകത്ത് ആലിയ വന്നത് മുതല്‍ കൂടെ ഉണ്ടായിരുന്ന തന്റെ വിശ്വസ്തരായ ഡ്രൈവറായ സുനിലും സഹായിയായ അന്‍മോലും വീട് വയ്ക്കാനായി 50 ലക്ഷം രൂപയുടെ സഹായം നല്‍കി.ഇരുവര്‍ക്കും 50 ലക്ഷം രൂപയുടെ ചെക്കാണ് ആലിയ ഭട്ട് നല്‍കിയത്. ഇരുവരും വീടുകള്‍ ബുക്ക് ചെയ്ുകയും ചെയ്തു. ബോളിവുഡില്‍ വിശ്വസ്തരായ ജീവനക്കാര്‍ക്ക് ജന്മദിനത്തിന്റെ സന്തോഷം കാരണമാണ് ആലിയ സഹായം നല്‍കിയത്.

 

 

Image result for alia bhatt birthday celebration
സിനിമാ കരിയറിന്റെ തുടക്കം മുതൽ ആലിയയ്ക്കൊപ്പമുള്ള ആളുകളാണ് ഡ്രൈവറായ സുനിലും സഹായി അൻമോളും. ആലിയ നൽകിയ തുക കൊണ്ട് ഇവർ ജുഹുവിലും ഖൻ ദണ്ഡയിലും പുതിയ രണ്ട് വീടുകൾ മേടിച്ചു.ഒരുകാലത്ത് അഭിനയവുമായി ബന്ധപ്പെട്ട് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ആലിയ. അച്ഛനും നിര്‍മാതാവുമായ മഹേഷ് ഭട്ടിന്റെ കരുതലിലൂടെയാണ് സിനിമാരംഗത്ത് കാൽവച്ചതെങ്കിലും പിന്നീടുള്ള നടിയുടെ വളർച്ച ഒറ്റയ്ക്കു തന്നെയായിരുന്നു.

 

Image result for alia bhatt birthday celebration

 

ബോളിവുഡിൽ യുവനായികമാരിൽ മുൻനിരയില്‍ തന്നെയാണ് ആലിയ ഭട്ട്. കളങ്ക്, ബ്രഹ്മാസ്ത്ര്, സൽമാൻ ഖാനൊപ്പം ഇൻഷാളളാ തുടങ്ങിയ വമ്പൻ പ്രോജക്ടുകളാണ് ആലിയയുടേതായി ഒരുങ്ങുന്നത്. അവസാനറിലീസ് ആയ ഗള്ളിബോയ് സൂപ്പർ ഹിറ്റായിരുന്നു.കാമുകൻ രൺബീർ കപൂറിനും കുടുംബത്തിനുമൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ആലിയയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രൺബീറിനൊപ്പം അമേരിക്കയിൽ അവധി ആഘോഷിക്കുകയാണ് താരം.

You might also like