പുലിക്കുട്ടിയെ പിടിച്ച വേട്ടക്കാരൻ പീലിയും കൂട്ടുകാരനും !!! നസ്രിയ അടിപൊളിയെന്ന് ആരാധകർ

0

fahadh-nazriya-22-03

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് നിത്യഹരിത നായകൻ കുഞ്ചാക്കോ ബോബനും , നസ്രിയയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ചുള്ള ഫോട്ടോയാണ്. പുലിക്കുട്ടിയെ പിടിച്ച വേട്ടക്കാരൻ പീലിയും കൂട്ടുകാരനും എന്ന അടിക്കുറിപ്പോടെയാണ്‌ കുഞ്ചാക്കോ ബോബൻ ചിത്രം പങ്കു വച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യ പഴയ ഫോട്ടോയാണോ അതോ പുതിയതോ എന്ന സംശയത്തിലാണ് ആരാധകർ. എന്നാൽ ഇപ്പോൾ പിടികിട്ടി .നിർമാതാവ് ആൽവിന്‍ ആന്റണിയുടെ കൊച്ചിയിലെ ഹോട്ടൽ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വന്ന ഫോട്ടോയാണ് ഇത്.

 

നിർമാതാവ് ആൽവിന്‍ ആന്റണിയുടെ കൊച്ചിയിലെ ഹോട്ടൽ ഉദ്ഘാടനച്ചടങ്ങിൽ തിളങ്ങി ഫഹദ് ഫാസിലും നസ്രിയ നസീമും. കുഞ്ചാക്കോ ബോബോൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, കവിയൂർ പൊന്നമ്മ എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തി.

 

ഉദ്ഘാടനം ചെയ്ത് സംസാരിച്ച വിഷ്ണു ഉണ്ണിക്കൃഷ്ണൻ കുഞ്ചാക്കോ ബോബൻ ഇനിയൊരു പാട്ടുപാടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഫഹദ് രണ്ടുവരി പാടണമെന്ന് ചാക്കോച്ചൻ ആവശ്യപ്പെട്ടു. ഞാൻ പാട്ട് പഠിച്ചിട്ടല്ല വന്നതെന്ന് ഫഹദ് മറുപടി നൽകി.

 

ചടങ്ങിനിടെ കുഞ്ചാക്കോ ബോബനും നസ്രിയയും വിഷ്ണുവും ചേർന്നെടുത്ത സെൽഫി നേരത്തെ പുറത്തുവന്നിരുന്നു. ഉദ്ഘാടനച്ചടങ്ങുകളുടെ വിഡിയോക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 1947 ഇന്ത്യൻ റെസ്റ്ററന്റ് എന്നാണ് ഹോട്ടലിന്റെ പേര്.

You might also like