അമലാ പോളിന്‍റെ പുതിയ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് !!

0

 

Amala Paul

 

അമലാ പോള്‍ നായികയാകുന്നു പുതിയ ചലച്ചിത്രം ആടെയ്ക്ക് എ സര്‍ട്ടിഫിക്കറ്റ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചിട്ടാണ് ആടെ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു.

 

 

Image result for amala paul movie

 

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വച്ചിട്ടാണ് ആടൈ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു.

 

Image result for amala paul movie

ചിത്രത്തെക്കുറിച്ച് അമല മുമ്പ് പറഞ്ഞത്–‘ആടൈ അസാധാരണമായ തിരക്കഥയാണ്. മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയിൽ ഈ ചിത്രത്തിലൂടെ കൊണ്ടുവരാനാകും. കാമിനി എന്നാണ് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആ കഥാപാത്രത്തിന്റെ സങ്കീർണതയില്‍ എനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും പരിഭ്രമമുണ്ട്.’

 

Image result for amala paul movie

 

‘രത്നകുമാറിന്റെ മേയാതമാൻ എന്ന സിനിമ കണ്ടതിന് ശേഷമാണ് എന്റെ ആത്മവിശ്വാസം വർധിച്ചത്. അദ്ദേഹത്തിന്റെ കഥാപാത്രശൈലിയിലും ആവിഷ്കാരത്തിലും വിശ്വാസമുണ്ട്.’–അമല പോൾ പറഞ്ഞു.കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. വി. സ്റ്റുഡിയോസ് നിർമാണം.

You might also like