അമലാ പോളിന്റെ ‘അമ്മ’യുടെ നമ്പറിലേക്ക് ഞരമ്പുരോഗികളുടെ ഫോണ്‍വിളി !!!

0

 

 

 

അമലാപോള്‍ പൂര്‍ണ്ണനഗ്നയായി പ്രത്യക്ഷപ്പെടുന്ന ആടൈയുടെ ടീസര്‍ നിമിഷനേരം കൊണ്ടാണ് ഓണ്‍ലൈനില്‍ വൈറലായത്.ടീസറില്‍ ഒരിടത്ത് ഒരു ഫോണ്‍ നമ്പര്‍ കാണിക്കുന്നുണ്ട്. അമല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയുടെ നമ്പറായിട്ട് ഉപയോഗിച്ചിരിക്കുന്ന നമ്പറിലേക്ക് ഞരമ്പു രോഗികൾ വിളി തുടങ്ങി.

 

Image result for അമല പോളിന്റെ അമ്മ

 

 

നമ്പറിന്റെ ഉടമ സ്ത്രീയായിരിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു ഞരമ്പുരോഗികൾ വിളി തുടങ്ങിയത്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്പര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരിലൊരാളായ വിശാല്‍ രവിയുടേതായിരുന്നു. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമൊക്കെ കോളുകളെത്തിയതോടെ അണിയറപ്രവര്‍ത്തകര്‍ക്ക് സഹികെട്ടു.

 

Image result for അമല പോളിന്റെ അമ്മ

 

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഒരാളായ വിശാല്‍ രവിയുടെ നമ്പര്‍ ആയിരുന്നു ഇത്. തുടര്‍ച്ചയായ ശല്യം അസഹനീയമായതോടെ കൗതുകകരമായ ഒരു വഴി കണ്ടെത്തി അണിയറക്കാര്‍. തമിഴ്‌നാട്ടിലെ പ്രശസ്ത റേഡിയോ ജോക്കിയായ സരിത്രന്റെ (ബിഗ് എഫ്എം) സഹായത്തോടെയായിരുന്നു ഇത്.

 

Image result for അമല പോളിന്റെ അമ്മ

 

 

തുടര്‍ച്ചയായി വിളി വരുന്ന നമ്പരിലേക്ക് തിരിച്ചുവിളിയ്ക്കുകയായിരുന്നു സരിത്രന്‍. തുടര്‍ച്ചയായി വിളിച്ചതിന്റെ കാരണം അന്വേഷിച്ചുള്ള ആ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് എഫ്എമ്മിലെ തന്റെ പരിപാടി സരിത്തിരനിന്‍ നരിത്തനത്തില്‍ എയര്‍ ചെയ്തു അദ്ദേഹം. ആ കോളുകള്‍ ഒരു വീഡിയോ ഫോര്‍മാറ്റില്‍ ആക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട് സരിത്രന്‍.

 

Related image

 

 

തമിഴില്‍ മാത്രമല്ല, മലയാളത്തിലും തെലുങ്കിലുമൊക്കെ സംസാരിക്കുന്നവര്‍ വിളിച്ചവരുടെ കൂട്ടത്തിലുണ്ട്. ദയവായി ഈ കോള്‍ പുറത്തുവിടരുതേ, വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നമാവും ഇങ്ങനെയാണ് ഒരാളുടെ പ്രതികരണം. മറ്റൊരാള്‍ ആ നമ്പരിലേക്ക് വിളിച്ചതിന് നാല് വയസ്സുകാരായ തന്റെ മക്കളില്‍ തന്നെയാണ് കുറ്റം ചാര്‍ത്തുന്നത്. ആടൈയുടെ ടീസര്‍ തന്നെ താന്‍ കണ്ടിട്ടില്ലെന്ന് വാദിക്കുന്ന അയാള്‍ കുട്ടികള്‍ യുട്യൂബില്‍ നഴ്‌സറി പാട്ടുകള്‍ കാണാറുണ്ടെന്നും അക്കൂട്ടത്തില്‍ വീഡിയോ കാണാന്‍ ഇടയായതാവാമെന്നും പറയുന്നു. എന്നാല്‍ കുറ്റം ഏറ്റുപറയുന്ന പലരും ഇനി ആവര്‍ത്തിക്കില്ലെന്നും പറയുന്നുണ്ട്. വേഗത്തില്‍ കോള്‍ കട്ട് ചെയ്ത് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തവരും അക്കൂട്ടത്തിലുണ്ട്. തുടര്‍ച്ചയായി വിളിച്ച് ശല്യം ചെയ്തവരുടെ കൂട്ടത്തില്‍ ഒരു ജൂനിയര്‍ അഭിഭാഷകനുമുണ്ടായിരുന്നു. ടീസറിലെ നമ്പരിലേക്ക് അസമയത്ത് വിളിച്ചത് എന്തിനെന്ന ചോദ്യത്തിന് അയാളുടെ മറുപടി ഇങ്ങനെ- ‘അമല പോളിന്റെ നമ്പര്‍ ചോദിക്കാനാണ് ഞാന്‍ വിളിച്ചത്.

You might also like