ആ യാത്ര ജീവിതത്തെ മാറ്റിമറിച്ചു !!! വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നും അമല പോള്‍!

0

 

 

 

 

തെന്നിന്ത്യൻ താരസുന്ദരി അമല പോൾ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ്.സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. ധൈര്യത്തോടെ നിലപാടുകള്‍ വ്യക്തമാക്കുന്നതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നുവരാറുമുണ്ട്. മോഡേണ്‍ വസ്ത്രങ്ങള്‍ അണിയുന്നതുമായി ബന്ധപ്പെട്ടും വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.ജീവിതം മാറ്റിമറിച്ച ഹിമാലയൻ യാത്രയെക്കുറിച്ച് മനസ്സുതുറന്ന് നടി അമല പോൾ. വിവാഹമോചനത്തിന് ശേഷം ആകെ തകർന്നെന്നും അതിജീവിക്കാൻ സഹായിച്ചത് യാത്രകളാണെന്നും അമല പറയുന്നു.

 

 

 

 

പതിനേഴാം വയസ്സിൽ സിനിമയിലേക്ക് വന്നയാളാണ് ഞാൻ. എനിക്കൊന്നും അറിയില്ലായിരുന്നു. ഞാൻ ആരെന്നോ ആരാകണമെന്നോ മറന്നുപോയ സമയം. ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോൾ ഞാനാകെ തകർന്നു. ഈ ലോകം മുഴുവൻ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകൾ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.

 

 

2016ൽ നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചത്. എന്റെ വസ്ത്രങ്ങളും സൺസ്ക്രീനും ലിപ് ബാമും ചെരുപ്പുകളും എല്ലാം ബാഗിലാക്കി പുറപ്പെട്ടത് എനിക്കോർമ്മയുണ്ട്. എന്നാൽ നാല് ദിവത്തെ ട്രെക്കിങ്ങിന് ശേഷം എല്ലാം ഞാൻ ഉപേക്ഷിച്ചു. മൊബൈൽ ഫോൺ ഇല്ലാതെ ടെൻഡിൽ കിടന്നുറങ്ങി. ദിവസങ്ങളോളം തുടർച്ചയായി നടന്നതിൽ എന്റെ ശരീരമാകെ മരവിച്ച അവസ്ഥയിലായിരുന്നു.

 

 

 

 

 

”ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു ആ യാത്ര. നഷ്ടപ്പെട്ട എന്നെ കണ്ടെത്തി. ശാരീരികമായും മാനസികമായും ഞാനനുഭവിച്ച എല്ലാ പ്രയാസങ്ങളെയും അവിടെ ഉപേക്ഷിച്ചു. ഒറ്റക്കുള്ള യാത്രകളിലാണ് നിങ്ങൾ സ്വന്തം കരുത്ത് മനസ്സിലാക്കുക. ഇപ്പോൾ എനിക്കറിയാം, എന്തുകൊണ്ടാണ് എന്റെ ജീവിതത്തിൽ ഇതെല്ലാം സംഭവിച്ചത് എന്ന്.

 

 

 

 

 

”ആഡംബരജീവിതത്തിന് പിന്നാലെ പോകുന്നത് ഞാൻ നിർത്തി. പോണ്ടിച്ചേരിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഒരു മാസം ഇരുപതിനായിരം രൂപയിൽ കൂടുതൽ ചിലവാക്കാറില്ല. എന്റെ മെർസിഡസ് ബെൻസ് ഞാൻ വിറ്റു. എന്റെ വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ സൈക്കിളിലാണ് പോകുന്നത്. യോഗ, സർഫിങ്, വായന എന്നിവയാണ് എന്നെ ജീവിപ്പിക്കുന്നത്.

 

 

 

 

 

”ഹിമാലയത്തിൽ ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടത്. പക്ഷേ അത് ബുദ്ധിമുട്ടാണ്, അതിനാൽ പോണ്ടിച്ചേരി തിരഞ്ഞെടുത്തു. ബ്യൂട്ടി പാർലറുകളിൽ പോകുന്നത് നിർത്തി. ഇപ്പോൾ ആയുർവേദ ഡയറ്റ് ആണ് പിന്തുടരുന്നത്. എല്ലാ ദിവസവും ബീച്ചിൽ പോകും, ശുദ്ധവായു ശ്വസിക്കും. ഇന്ന് ഒരുപാട് സന്തോഷവതിയാണ് ഞാൻ. വിവാഹിതയാകാനും കുഞ്ഞുണ്ടാകാനും ഒക്കെ ആഗ്രഹമുണ്ട്. ഒരു കുട്ടിയെ ദത്തെടുക്കണം എന്നുമുണ്ട്”- അമല പറഞ്ഞു.

 

You might also like