“ഉപാധികള്‍ ഇല്ലാതെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു”, അമല പോള്‍ വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

0

അമല പോള്‍ വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍. അമലയുടെ സുഹൃത്തും മുംബൈ ഗായകനുമായ ഭവ്നിന്ദര്‍ സിങാണ് വരന്‍. ഭവ്നിന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ചര്‍ച്ച. ‘ത്രോബാക്ക്’ എന്ന ഹാഷ്ടാഗോടെയാണ് ഭവ്‌നിന്ദര്‍ തന്റെ വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹമെന്നാണ് സൂചന. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. പരമ്പരാഗത രാജസ്ഥാനി വധുവരന്‍മാരായാണ് ഇരുവരേയും ചിത്രങ്ങളില്‍ കാണാനാവുന്നത്.

ഇതിനു മുമ്പും ഭവ്‌നിന്ദറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അമലയുമൊത്തുളള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പോള്‍ തുറന്നു പറഞ്ഞിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഭവ്‌നിന്ദറുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞു. ആടൈയുടെ പ്രൊമോഷനിടെയാണ് അമല ഇക്കാര്യം വ്യക്തമാക്കിയത്.

ഉപാധികളില്ലാതെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തനിക്ക് കാണിച്ച് തന്നവെന്നും തനിക്കായി സമയം ചെലവഴിക്കാന്‍ അദ്ദേഹം തന്റെ ജോലിയും കരിയറും ത്യജിച്ചെന്നും അമല പറഞ്ഞിരുന്നു.

ഇത് അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ജൂണ്‍ 12നായിരുന്നു മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ അമലയും തമിഴ് സംവിധായകന്‍ എ.എല്‍ വിജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി നല്‍കുകയും തുടര്‍ന്ന് ഫെബ്രുവരി 2017ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരാവുകയും ചെയ്തു. അടുത്തിടെയാണ് വിജയ് വിവാഹിതനായത്.

You might also like