അമ്പിളി ദേവി വീണ്ടും അമ്മയാകുന്നു !!! കാത്തിരിപ്പിലെന്ന് ആദിത്യന്‍.

0

 

 

അമ്പിളി ദേവി വിഷു ദിനത്തില്‍ തന്നെ ആ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചു. വീണ്ടും അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് നടി അമ്പിളി ദേവി ആരാധകര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നത്.ഈ പോസ്റ്റ് ഇപ്പോൾ ഏറെ വൈറലാവാക്കുന്നു.

 

 

 

 

 

ഭര്‍ത്താവ് ആദിത്യന്‍ ജയനും മകനുമൊപ്പമുള്ള ചിത്രത്തിനൊപ്പം വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിലാണ് അമ്പിളി കുഞ്ഞതിഥിയുടെ വിശേഷം പങ്കുവച്ചത്.

താരങ്ങളുടെ ഫേസ്ബുക് പോസ്റ്റിലൂടെ…

Image result for ambili devi and adithyan

 

‘എന്റെ അമ്മവയറ്റില്‍ ഒരു ഉണ്ണിയുണ്ടെല്ലോ !
ദൈവം എനിക്കുതന്ന
സമ്മാനം !
ഇന്നുമുതല്‍ എന്റെ
കുഞ്ഞുവാവയ്ക്കായുളള
കാത്തിരുപ്പ് ! എനിക്കും എന്റമ്മയ്ക്കും
അച്ഛനും ഞങ്ങടെ
ഉണ്ണിവാവയ്ക്കും വേണ്ടി
എല്ലാരും പ്രാര്‍ത്ഥിക്കണേ…
ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍’

ജനപ്രിയ സീരിയലുകളുടെയായിരുന്നു ആദിത്യനും അമ്പിളിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായിരുന്നത്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത സീരിയലുകളില്‍ ബാലതാരമായിട്ടാണ് അമ്പിളി ദേവിയുടെ തുടക്കം. ദൂരദര്‍ശനിലെ പരമ്പരകളായിരുന്ന താഴ്വാര പക്ഷികള്‍,അക്ഷയ പാത്രം തുടങ്ങിയ സീരിയിലുകളില്‍ നടി ബാലതാരമായി അഭിനയിച്ചിരുന്നു. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര ചാനലുകളിലെ ജനപ്രിയ സീരിയിലുകളിലും നടി അഭിനയിച്ചു. അതേസമയം ആദ്യ ഭാര്യ പുതിയ വിവാഹം കഴിച്ചത് മുന്‍ ഭര്‍ത്താവായ ലോവല്‍ ആഘോഷിച്ചിരുന്നു. പുതിയ മലയാളം സീരിയലിന്റെ സെറ്റില്‍ വെച്ചായിരുന്നു ലോവലിന്റെ ആഘോഷം നടന്നത്. ലോവലിനൊപ്പം അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു.

 

Image result for ambili devi and adithyan

 

 

ലോവലിന്റെ പുതിയൊരു ജീവിതം ഇന്നു തുടങ്ങുകയാണെന്നും ഇനിമുതല്‍ ഉയര്‍ച്ച മാത്രം ഉണ്ടാവട്ടെയെന്നും സഹപ്രവര്‍ത്തകര്‍ ആശംസിച്ചിരുന്നു. 2005ല്‍ അമൃതാ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അമ്മ എന്ന സീരിയിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം അമ്പിളി ദേവിക്ക് ലഭിച്ചിരുന്നു. മഴവില്‍ മനോരമയിലെ സ്ത്രീപദം,ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷം ചെയ്യുന്ന സീത എന്നീ പരമ്പരകളിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീരിയലുകള്‍ക്കു പുറമെ ടെലിവിഷന്‍ അവതാരകയായും നടി തിളങ്ങിയിരുന്നു.

You might also like