അമ്മക്ക് വേണ്ടിയുള്ള കെട്ടിടം സ്വന്തമാക്കിയത് 5.75 കോടി രൂപയ്ക്ക്..

0

Image result for അമ്മയ്ക്ക് പുതിയ ആസ്ഥാന മന്ദിരം

 

 

മലയാള സിനിമയിലെ നടീ നടൻമാരുടെ സംഘടനയായ ’അമ്മ’യുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയിൽ വാങ്ങിയ പുതിയ ഓഫീസ് കെട്ടിടത്തിന്റെ താക്കോൽ സംഘടനയുടെ പ്രസിഡന്റ്‌ മോഹൻലാൽ ഏറ്റുവാങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ’അമ്മ’ ഭാരവാഹികളായ ഇടവേള ബാബു, മുകേഷ്, ജയസൂര്യ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന താരങ്ങളായ ജനാർദനൻ, കവിയൂർ പൊന്നമ്മ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. എറണാകുളം കലൂരിൽ ദേശാഭിമാനി റോഡിലാണ് പുതിയ മന്ദിരം പ്രവർത്തിക്കുന്നത്.

 

 

Image result for അമ്മയ്ക്ക് പുതിയ ആസ്ഥാന മന്ദിരം

 

 

അഞ്ചുനില കെട്ടിടം 5.75 കോടി രൂപയ്ക്ക് അമ്മ വിലയ്ക്ക് വാങ്ങുകയായിരുന്നു. 11 സെന്റ് സ്ഥലത്ത് 12,000 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടമുള്ളത്. സംഘടന നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമാകാന്‍ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

 

 

 

Image result for അമ്മയ്ക്ക് പുതിയ ആസ്ഥാന മന്ദിരം

 

 

കെട്ടിടത്തിന്റെ താക്കോല്‍ അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഭാരവാഹികളായ ഇടവേള ബാബു, മുകേഷ് മുതിര്‍ന്ന താരങ്ങളായ ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയസൂര്യ, ബാബുരാജ്, ഹണി റോസ്, രചനാ നാരായണന്‍ കുട്ടി, ശ്വേതാമേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരത്തെ ഓഫിസില്‍ നിന്നും മൂന്ന് മാസത്തിനകം പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലേക്ക് പൂര്‍ണമായും മാറ്റും.

You might also like