നിറവയറില്‍ എമി അടിപൊളിയെന്ന് ആരാധകർ !!!ചിത്രങ്ങൾ കാണാം…..

0

.

 

 

 

ഒട്ടേറെ ആരാധകരുള്ള താരറാണിയാണ് എമിജാക്സണ്‍. മദ്രാസ് പട്ടണം ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ നടി ഇപ്പോൾ ഒരുപാടുപേർ ആരാധിക്കുന്ന സൂപ്പർ നായികയായിമാറിയിരിക്കുന്നു . നടിയുടെ ജീവിതം എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോളിതാ നടിയുടെ ഗർഭകാല ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കാമുകനായ ജോര്‍ജ്ജ് പനയോറ്റുമായി ദുബായില്‍ ഗര്‍ഭകാലം ആഘോഷിക്കുന്ന എമിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

 

 

ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച എമി തന്‍റെ നിറവയറിന്‍റെ ചിത്രമാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.#MOTHERHODO എന്ന ഹാഷ്ടാഗിനൊപ്പം പങ്കു വച്ചിരിക്കുന്ന ചിത്രത്തില്‍ ടോപ്‌ലെസ്സായാണ് ആമി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.‘ഗര്‍ഭത്തിന്‍റെ 33-ാം ആഴ്ചയാണ്, തങ്ങള്‍ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണ്’ എന്നും എമി ചിത്രത്തിനൊപ്പ൦ കുറിച്ചിട്ടുണ്ട്.ഗര്‍ഭിണിയാണെന്ന വിവരം ഏപ്രിലിലാണ് ആമി സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.2015ല്‍ ജോര്‍ജ്ജുമായി പ്രണയത്തിലായ എമി വിവാഹിതയാകാന്‍ തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിത അതിഥി ഇവരുടെ ജീവതത്തിലേക്ക് കടന്നു വന്നത്.

 

വിവാഹം മാറ്റി വച്ച്‌ ഗര്‍ഭകാലം ആഘോഷമാക്കാനും കുഞ്ഞിന് വേണ്ടി സമയം ചിലവഴിക്കാനുമാണ് ഇപ്പോള്‍ ഇവരുടെ തീരുമാനം.അഞ്ചു മാസം ഗര്‍ഭിണിയായിരിക്കുമ്ബോള്‍ ആയിരുന്നു എമിയുടെയും ജോര്‍ജ്ജിന്‍റെയും ഔദ്യോഗിക വിവാഹ നിശ്ചയ൦.

You might also like