രക്ഷാധികാരി ബൈജുവിലെനടൻ പെണ്ണല്ല ഇപ്പോൾ .. സ്റ്റൈലിഷ്‌ ഹോട്ടായി അനഘ.

0

 

നാട്ടിന്റെ നന്മ വിളിച്ചുപറഞ്ഞ സിനിമയായിരുന്നു രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രമാണ് രക്ഷാധികാരി ബൈജു ഒപ്പ്. ബിജു മേനോൻ എന്ന നടന്റെ കരിയറിലെ മികച്ച സിനിമകളിൽ എടുത്തു പറയേണ്ട സിനിമയാണ് രക്ഷാധികാരി ബൈജു. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ റോസ് എന്ന കഥാപത്രമായി വന്ന അനഘയെ ആരും തന്നെ മറക്കാൻ വഴിയില്ല. നടി പിന്നിട് മലയാളത്തിൽ സജീവ മായില്ലെങ്കിലും തെന്നിന്ത്യയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

 

ഈ വര്‍ഷം നട്‌പേ തുണൈ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം നടത്തിയ അനഘയുടെ ആദ്യ തെലുങ്ക് ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഗുണ 369 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാര്‍ത്തികേയയാണ് നായകന്‍. ആര്‍എക്‌സ് 100 എന്ന ചിത്രത്തിലൂടെ തിളങ്ങിയ നടനാണ് കാര്‍ത്തികേയ.

 

ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ ഗ്ലാമര്‍ വേഷത്തിലായിരുന്നു അനഘ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മലയാളത്തില്‍ പറവയിലും, റോസാപ്പൂവിലും അനഘ അഭിനയിച്ചിട്ടുണ്ട്.

You might also like