എനിക്കു തെറ്റു പറ്റി, ഇനി ചെയ്യില്ല- അനാര്‍ക്കലി മരയ്ക്കാര്‍

ആനന്ദത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അനാര്‍ക്കലി. തുടർന്നു വിമാനം, ഉയരെ ചിത്രങ്ങളിലെല്ലാം താരം നല്ല വേഷങ്ങൾ ചെയ്തു .

0

ആനന്ദത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അനാര്‍ക്കലി. തുടർന്നു വിമാനം, ഉയരെ ചിത്രങ്ങളിലെല്ലാം താരം നല്ല വേഷങ്ങൾ ചെയ്തു . ഇപ്പോഴിതാ താരത്തിന്റെ പുതിയ വിവാദ ഫോട്ടോഷൂട്ടിനെക്കുറിച്ച് താരം തുറന്ന പറയുകയാണ് കറുത്ത നിറത്തില്‍ ചുവപ്പണിഞ്ഞ് താരം രുദ്രകാളിയായി നില്‍ക്കുന്ന ഫോട്ടോകള്‍ ഈ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.

അനാര്‍ക്കലിയുടെ വിവാദമായ കാളിവേഷത്തിലെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് അജു വര്‍ഗീസ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. എന്നാൽ ചിത്രം വര്‍ഗീയതയും വര്‍ണവിവേവചനവും പ്രചരിപ്പിക്കുന്ന രീതിയിൽ വിമര്‍ശനം ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മാപ്പപേക്ഷയുമായിട്ടാണ് താരം തന്നെ എത്തിയിരിക്കുന്നത്. ഇത്തരം പിഴവ് ഇനി ഒരിക്കലും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അനാര്‍ക്കലി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റ് ഇങ്ങനെ:

ഒരു തെറ്റ് ചെയ്യുന്നു എന്ന പൂര്‍ണ അറിവോടെയാണ് താന്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതെന്ന് അനാര്‍ക്കലി പറയുന്നു. ഫോട്ടോ ഷൂട്ടിന് ആദ്യം പറഞ്ഞ വിഷയം മറ്റൊന്നായിരുന്നു, പിന്നീട് മാറ്റം വരുത്തിയപ്പോള്‍ പറ്റില്ലെന്ന് പറയാന്‍ സാധിച്ചില്ല. മലയാള സിനിമ എത്ര റേസിസ്റ് ആണെന്നും, കറുത്ത ശരീരങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങളെ സിസ്റ്റമിക്ക് ആയി ഇല്ലാതാക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകള്‍ എന്നും മനസിലാക്കുന്നു. ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും, താന്‍ ചിത്രങ്ങള്‍ പ്രചരിപ്പില്ലെന്ന് ഫോട്ടോഗ്രാഫറെ അറിയിച്ചതായും പോസ്റ്റില്‍ അനാര്‍ക്കലി പറയുന്നു.

തന്നോട് പറഞ്ഞിരുന്ന തീം മറ്റൊന്ന് ആയിരുന്നു. ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ കൊണ്ട് അത് നടക്കാതെ പോയതും, ശേഷം തീം മാറ്റം വരുത്തി കാളി എന്നാക്കി എന്നെന്നെ വിളിച്ചറിയിക്കുകയുമായിരുന്നു. എന്നാൽ പിന്നീട് എനിക്ക് നോ പറയാന്‍ പറ്റിയില്ല എന്നുള്ളതാണ് എന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ്.

അതിന്റെ രാഷ്ട്രീയ ശെരികേടുകള്‍ മനസിലാവാഞ്ഞിട്ടല്ല. പക്ഷെ അപ്പോഴത്തെ സാഹചര്യത്തില്‍ അതങ്ങ് ചെയ്തു കളയാം, പോട്ടേ എന്ന് മാത്രമേ അലോചിച്ചുള്ളു. എന്നെ ക്ഷണിച്ചയാളോട് തീം മാറ്റിയപ്പോള്‍ എനിക്ക് നോ പറയാന്‍ പറ്റിയില്ല. അതൊരു ന്യായമായിട്ട് എനിക്ക് കണക്കാക്കാന്‍ പോലും പറ്റില്ല എന്നറിയാം, പക്ഷെ അതാണ് ശരിക്കുള്ള വാസ്തവം. താൻ ഇതൊരു ചെറിയ കാര്യമാണ് എന്ന് കരുതിയിട്ടുമില്ല. നമ്മുടെ മലയാള സിനിമ എത്ര റേസിസ്റ് ആണെന്നും, കറുത്ത ശരീരങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങളെ സിസ്റ്റമിക്ക് ആയി ഇല്ലാതാക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകള്‍ എന്നും ഞാൻ മനസിലാക്കുന്നു.

അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ വിമര്‍ശനവും ഞാന്‍ അംഗീകരിക്കുന്നു എന്നും, ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞു കൊണ്ടെന്റെ ഭാഗത്ത് നിന്നുണ്ടാവില്ല എന്നും ഉറപ്പ് തരുന്നു. താൻ കാരണം ഒരുപാട് പേരെ ഇത് വേദനിപ്പിച്ചിട്ടുണ്ടാവും എന്നും എനിക്ക് അറിയാം. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനിമുതല്‍ താൻ കൂടുതല്‍ ശ്രദ്ധകാണിക്കുമെന്ന് ഉറപ്പു തരുന്നു.ഈ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇനി ഒരു തരത്തിലും പ്രചരിപ്പിക്കില്ലെന്നും, പോസ്റ്റ് ചെയ്യില്ലെന്നും ഫോട്ടോഗ്രാഫറെ അറിയിച്ചിട്ടുണ്ട്.

 

എല്ലാവർക്കും നമസ്കാരം, ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന…

Posted by Anarkali Marikar on Thursday, 9 July 2020

 

You might also like