18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും ഷോ തുടങ്ങിയോ… അനശ്വര രാജന് നേരെ ആക്രമണം.

തണ്ണീർമത്തൻ ദിനങ്ങൾ എന്ന കൊച്ചു ചിത്രത്തിന്റെ വലിയ വിജയത്തിലൂടെ പ്രശസ്തതയായ നടി അനശ്വര രാജന്

0

തണ്ണീർമത്തൻ ദിനങ്ങൾ എന്ന കൊച്ചു ചിത്രത്തിന്റെ വലിയ വിജയത്തിലൂടെ പ്രശസ്തതയായ നടി അനശ്വര രാജന് നേരെ സൈബർ ആക്രമണം തുടരുന്നു. പുതിയ ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പലരേയും ഇപ്പോൾ പ്രകോപിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. എന്നാൽ ‘പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നുവോ ഇതുപോലെ ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ’ എന്നെല്ലാം പറഞ്ഞുകൊണ്ടാണ് ഇപ്പോൾ സൈബർ ആക്രമണം. അതേസമയം അനശ്വരയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ ഇപ്പോൾ രംഗത്തെത്തി. ആ പെൺകുട്ടി അവർക്കിഷ്ടമുള്ള വസ്ത്രമിട്ടാൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം എന്നു നിരവധി പേർ ചോദിക്കുന്നുണ്ട്.

’18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ’ ഈ ചോദ്യങ്ങൾ ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല’, ‘അടുത്തത് എന്ത് വസ്ത്രമാണ്..’ ഇങ്ങനെ പോകുന്ന കമന്റുകള്‍. നാടന്‍ വേഷങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേണ്‍ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആങ്ങളമാരെ ചൊടിപ്പിച്ചത്.

നേരത്തേ ദാവണിയിലും പട്ടുപാവാടയിലുമുളള അനശ്വരയുടെ ഫോട്ടോഷൂട്ടിന് സോഷ്യൽ മീഡിയയിൽ വലിയ കൈയടിയായിരുന്നു ആരാധകർ ഇപ്പോൾ തിരിച്ചു പറയുന്നതും ഇതേ ആരാധകർ തന്നെ നടിമാരായ സാനിയ ഇയ്യപ്പൻ, മീര നന്ദൻ, ദുർ​ഗ കൃഷ്ണ, എസ്തർ എന്നിവർക്കും മുൻപ് സമാന രീതിയിൽ ഇതുപോലെ വേഷത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

You might also like