രാജ്യാന്തര ചലച്ചിത്രമേളയിൽ അവാർഡ് തിളക്കവുമായി ‘ആൻഡ് ദ് ഓസ്കർ ഗോസ് ടു’.

0

രാജ്യാന്തര ചലച്ചിത്രമേളയായ ആൽബെർട്ട ഫിലിം ഫെസ്റ്റിവല്‍ 2019–ൽ തിളങ്ങി സലിം അഹമ്മദ് ചിത്രം “ആൻഡ് ദ് ഓസ്കർ ഗോസ് ടു”. കാനഡയിൽ വച്ചു നടന്ന മേളയിൽ മികച്ച ചിത്രം, നടൻ, സംവിധായകൻ, സഹനടി എന്നിങ്ങനെ നാല് പുരസ്കാരങ്ങൾ സ്വന്തമാക്കി.

 

 

ഇസാക് ഇബ്രാഹിം എന്ന കഥാപാത്രമായി അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ടോവിനോ തോമസ് കാഴ്ച‌വയ്ക്കുന്നതാണെന്നാണ് റിപ്പോർട്ട്. മേളയിൽ ചിത്രം കണ്ടിറങ്ങിയവർക്കും പറയാനുള്ളത് ടോവിനോയുടെ പ്രകടനത്തെക്കുറിച്ചായിരുന്നു.

 

 

‘പത്തേമാരി’ക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന “ആൻഡ് ദ് ഓസ്കർ ഗോസ് ടു” സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്നു. കഴിഞ്ഞ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടിരുന്നു. ചിത്രത്തിന്റെ ആദ്യ ടീസറും കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയിരുന്നു. അനു സിത്താരയാണ് ചിത്രത്തില്‍ നായിക. ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകന്റെ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍ പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.

 

 

സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ് ആഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലാണ് സംഗീത സംവിധാനം. “ആൻഡ് ദ് ഓസ്കർ ഗോസ് ടു” ജൂൺ 21നു പ്രദർശനത്തിനെത്തും.

 

You might also like