അവാർഡുകൾ ടോവിനോയെ തേടി വരുമോ? ‘ആൻഡ് ദി ഓസ്കാർ ഗോസ് ടൂ’ ട്രെയ്‌ലർ ഒരു സൂചന മാത്രം !

0

 

Tovino-Oscar

ടൊവീനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ആൻഡ് ദ് ഓസ്കാർ ഗോസ് ടു’ ജൂൺ 21നു പ്രദർശനത്തിനൊരുങ്ങുന്നു. പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്നു. കഴിഞ്ഞ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടിരുന്നു. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി മികച്ച പ്രതികരണം നേടുന്നു. അനു സിത്താരയാണ് ചിത്രത്തില്‍ നായിക. ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകന്റെ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍ പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.

 

മധു അമ്പാട്ടാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റസൂൽ പൂക്കുട്ടിയുടേതാണ് ശബ്ദലേഖനം. ബിജിപാലാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. അലെന്‍സ് മീഡിയ , കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം റിലീസിന് മുമ്പേ തന്നെ അന്താരാഷ്ട്ര അവാർഡുകൾ വാങ്ങി കൂട്ടിയിരുന്നു.

 

ചിത്രത്തിലെ അഭിനയത്തിന് ടൊവിനോ തോമസ് കാനഡയില്‍ നടന്ന ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു. ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ നിരവധി അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള അവാർഡും സ്വന്തമാക്കിയത് ‘ആൻഡ് ദി ഓസ്കാർ ഗോസ് ടൂ’ ആണ്. സലീം അഹമ്മദ് മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.

 

 

സലീം അഹമ്മദ് ഒരുക്കുന്ന നാലാമത്തെ ചിത്രമാണിത്. ചിത്രത്തിനായി രചനയും സംവിധാനവും നിര്‍വഹിക്കുന്നതും സംവിധായകൻ തന്നെയാണ്. ‘ആന്‍ഡ് ദി ഓസ്‌ക്കാര്‍ ഗോസ് ടു’ എന്ന ചിത്രത്തിൽ ടൊവിനോ പ്രത്യക്ഷപ്പെടുന്നത് ഇസ്ഹാഖ് ഇബ്രാഹിം എന്ന ചലച്ചിത്ര സംവിധായകൻ്റെ വേഷത്തിലാണ്.

 

 

 

മാലാ പാര്‍വതി,സിദ്ദിഖ്, സലീം കുമാര്‍, ലാല്‍, അപ്പാനി ശരത്ത്, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോസ് ആഞ്ചല്‍സ്, കാനഡ, ബോംബെ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും നിർമ്മാണം നിര്‍വ്വഹിച്ചിരിക്കുന്നതും.

 

You might also like