വിവാഹിതനായ അയാളുമായുള്ള പ്രണയം എന്നെ ഇങ്ങനെയൊക്കെ ആക്കിത്തീർത്തു – ആൻഡ്രിയ ജെർമിയ.

0

 

 

 

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ആൻഡ്രിയ ജെർമിയ . തമിഴ് സിനിമ ലോകത്തെ തിരക്കുള്ള നായികയായിരുന്നിട്ടും കുറച്ച് കാലമായി ഇവർ സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ് . അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ആൻഡ്രിയ .വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയവും അയാളില്‍ നിന്നും നേരിട്ട പീഡനവും തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ട സമയത്തെ കുറിച്ചാണ് ആന്‍ഡ്രിയ വാചാലയായത്.

 

 

 

ഏറെ നാളുകളായി ഗാനരംഗത്ത് നിന്നും സിനിമാ രംഗത്ത് നിന്നും വിട്ടുനില്‍കുകയായിരുന്നു ആന്‍ഡ്രിയ ജെറെമിയ. അതിനിടെ ബംഗളുരുവില്‍ വച്ച്‌ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ആന്‍ഡ്രിയ തന്റെ മനസ് തുറക്കാന്‍ തീരുമാനിച്ചത്. സംസാരത്തിനിടെ വിഷാദ രോഗത്തെ കുറിച്ചും അതുണ്ടാകുന്നതിന്റെ കാരണങ്ങളെ കുറിച്ചും അത് താന്‍ എങ്ങനെയാണ് അതിജീവിച്ചതെന്നും ആന്‍ഡ്രിയ വിശദീകരിച്ചു.

 

 

‘വിവാഹിതനായ ഒരു വ്യക്തിയുമായി ഏറെ നാളുകളായി പ്രണയത്തിലായിരുന്നു ഞാന്‍. അയാള്‍ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് നാള്‍ പീഡിപ്പിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ വിഷാദ രോഗത്തിലേക്ക് കൂപ്പുകുത്തുന്നത്. അതില്‍ നിന്നും രക്ഷപ്പെടാന്‍ ഒടുവില്‍ ആയുര്‍വേദ ചികിത്സകളെയാണ് ഞാന്‍ ആശ്രയിച്ചത്.’ ആന്‍ഡ്രിയ പറഞ്ഞു. വീണ്ടും സിനിമാ രംഗത്തേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ആന്‍ഡ്രിയ ഇപ്പോള്‍.

 

You might also like