അഭിനയിക്കാൻ ചാൻസ് വേണം അയിനാണ്.. സെൽഫ് ട്രോളുമായി യുവതാരം അനീഷ് !!!

0

 

Related image

 

 

സെൽഫ് ട്രോളുകളിൽ യുവതാര നിരക്ളിൽ ശ്രദ്ധേയൻ അജു വര്‍ഗീസാണ്.മറ്റു താരങ്ങളും മോശമല്ല. ഈ നിരയിൽ കയറിക്കൂടാനെത്തിയിരിക്കുകയാണ് നടൻ അനീഷും. യുവതാരനിരയില്‍ ശ്രദ്ധേയനായ അനീഷ് ജി മേനോനാണ് ഇപ്പോൾ സെൽഫ് ട്രോളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അനീഷ് വിജയചിത്രങ്ങളുടെയെല്ലാം ഭാഗമാകാറുമുണ്ട്.

 

 

 

ദൃശ്യത്തില്‍ മോഹൻലാലിൻ്റെ അളിയനായി എത്തി തകര്‍പ്പൻ പ്രകടനം കാഴ്ച വെച്ച അനീഷ് തുടര്‍ച്ചയായി ഒരുപിടി വിജയചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. നായകനായും സഹനടനായും അഭിനയജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന അനീഷ് തൻ്റെ വിജയചിത്രങ്ങളെ പരാമര്‍ശിച്ചുകൊണ്ട് രസകരമായ ഒരു കുറിപ്പിട്ടിരിക്കുകയാണ് ഇപ്പോൾ.

 

 

🤨സേതൂം സേതൂന്‍റെ അളിയനും ഇല്ലാത്ത എത്ര സിനിമ നിങ്ങളൊക്കെ എടുക്കും..???ഹിഹി…🤪അല്ലാ.. 2018 ലെ അഭിനയിച്ച എല്ലാ…

Posted by Aneesh G Menon on Thursday, April 18, 2019

സേതും സേതൂൻ്റെ അളിയനും ഇല്ലാത്ത എത്ര സിനിമ നിങ്ങളൊക്കെ എടുക്കും എന്നാണ് അനീഷിൻ്റെ ചോദ്യം. താൻ കഴിഞ്ഞ വര്‍ഷം അഭിനയിച്ച സിനിമകളൊക്കെ ഹിറ്റാണെന്ന് അനീഷ് കുറിപ്പിലൂടെ സൂചിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ സെൽഫ് ട്രോളായി അഭിനയിക്കാൻ ചാൻസ് വേണം അയിനാണ് എന്നും കുറിച്ചിട്ടുണ്ട്.

അനീഷ് ജി മേനോൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

സേതൂം സേതൂന്‍റെ അളിയനും ഇല്ലാത്ത എത്ര സിനിമ നിങ്ങളൊക്കെ എടുക്കും..???
ഹിഹി…
അല്ലാ.. 2018 ലെ അഭിനയിച്ച എല്ലാ സിനിമകളും
സാമ്പത്തിക ലാഭം കൊയ്തവയാണെയ്…
ക്യൂൻ,
സുഡാനി ഫ്രം നൈജീരിയ,
കായംകുളം കൊച്ചുണ്ണി,
ഒടിയൻ,
ഞാൻ പ്രകാശൻ,
അടാർ ലൗ…
ഇപ്പൊ ദേ…
Lucifer 100 കോടിയിൽ എത്തിനിൽക്കുന്നു.

(അഭിനയിക്കാൻ
ചാൻസ് വേണം അയിനാണ് )

You might also like