സില്‍ക്കിനോട് ചെയ്തത് സണ്ണിയോട് ആവര്‍ത്തിക്കരുത്; പൊട്ടിത്തെറിച്ച് അഞ്ജലി അമീർ.

0

 

സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുതെന്ന് നടി അഞ്ജലി അമീര്‍. കഴിഞ്ഞ ദിവസം സണ്ണി ലിയോണിനൊപ്പം നില്‍ക്കുന്ന ചിത്രം സലിം കുമാര്‍ പങ്കുവച്ചതോടെ  ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍ക്കെതിരെയാണ് അഞ്ജലിയുടെ പ്രതികരണം.

 

 

 

മലയാളത്തിലേക്കുള്ള സണ്ണിലിയോണിന്റെ രണ്ടാം വരവ് രംഗീല എന്ന ചിത്രത്തിലൂടെയാണ് . രംഗീലയുടെ സെറ്റില്‍ സണ്ണി ലിയോണിനൊപ്പം നില്‍ക്കുന്ന ചിത്രം നടന്‍ സലിം കുമാര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കുകയുണ്ടായി. എന്നാല്‍ ചിത്രത്തിന് താഴെ അശ്ലീല ചുവയുള്ള കമന്റുകളായിരുന്നു വന്നത്. ഈ കമന്റുകളാണ് അഞ്ജലിയെ രോഷം കൊള്ളിച്ചത്.

 

 

 

 

‘ഈ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. എന്നാല്‍ ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോല്‍ സത്യത്തില്‍ വിഷമമായി. ഒരുപക്ഷേ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയില്‍ എനിക്ക് പറയുവാനുള്ളത്. അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മെന്റിന്റെ ഇരുപതില്‍ ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും സത്യസന്ധമാണെന്ന് വിചാരിച്ചിട്ടാണ്.

 

 

 

 

ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലെ. നമ്മള്‍സില്‍ക്കിസ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കുത്- അവര്‍ സന്തോഷിക്കട്ടെ. ഒരു പാടിഷ്ടം Sunny Leoneസണ്ണി ലിയോണി നല്ല നല്ല വേഷങ്ങള്‍ സൗത്തിന്ത്യയില്‍ കിട്ടട്ടെ- അഞ്ജലി കുറിച്ചു.

 

 

 

 

ബോളിവുഡ് താരമായ സണ്ണിലിയോണ്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നതുമുതല്‍ ഏറെ ആകാംഷയിലാണ് മലയാളികള്‍. നേരത്തെ മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പം സണ്ണി ഐറ്റം ഡാന്‍സില്‍ അഭിനയിച്ചിരുന്നു. ശേഷം സണ്ണി ലിയോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന മലയാളം ചിത്രം രംഗീലയുടെ ഷൂട്ടിങ്ങിന്റെ തിരക്കിലാണ് താരം .

You might also like