
‘കിസ് ചെയ്യണമെന്ന് ചെമ്പൻ ചേട്ടൻ പറഞ്ഞു’, പക്ഷേ ? ലിച്ചി മനസ്സ് തുറക്കുന്നു…..
അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന. അന്ന എന്ന് പറയുന്നതിനേക്കാൾ ലിച്ചി എന്ന് പറയുന്നതാവും ഇഷ്ടം. മലയാളികൾ ഏറ്റെടുത്ത ആ കഥാപാത്രത്തെ ഇപ്പോഴും തന്റെ നെഞ്ചോടു ചേർത്തു കൊണ്ടു നടക്കുകയാണ് അന്ന രാജൻ എന്ന ആലുവക്കാരി.
ആദ്യ സിനിമയിൽനിന്ന് അഭിനേതാവെന്ന നിലയിൽ കുറേ ദൂരം മുന്നോട്ട് പോയെങ്കിലും ആദ്യ കഥാപാത്രത്തെ അങ്ങനെ വിട്ടുകളയാൻ ലിച്ചി ഒരുക്കമല്ല. ജയറാമിന്റെ പുതിയ ചിത്രമായ ലോനപ്പന്റെ മാമോദീസയിലെ നായികയായി എന്ന വീണ്ടും എത്തുന്നു. നടിയെ തേടി നിരവധി വേഷങ്ങൾ വരുന്നുണ്ട്.
അങ്കമാലി ഡയറീസിലെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഇപ്പോൾ നടി .”ആദ്യം സ്ക്രിപ്റ്റ് വായിച്ചു കേൾപിച്ചത് ചെമ്പൻ ചേട്ടനാണ്. ആദ്യം ലിച്ചി വരുന്നു, കിസ്സ് ചെയ്യുന്നു എന്നൊക്കെ വായിച്ചിട്ടാണ് ചെമ്പൻ ചേട്ടൻ തുടങ്ങിയത്. ഞാൻ ചെമ്പൻ ചേട്ടനോട് ചോദിച്ചു കിസ്സൊക്കെ ചെയ്യണോ, ‘ഏയ് ഇല്ലെടി അങ്ങനെയൊന്നും ചെയ്യേണ്ട അതൊക്കെ കംപ്യൂട്ടർ വഴി ശരിയാക്കാം’ എന്നു പറഞ്ഞു.
ഷോട്ടെടുക്കുന്ന സമയം ലിജോ ചേട്ടൻ വന്നു പറഞ്ഞു ലിച്ചി ജസ്റ്റ് നീയൊരു ഫ്രണ്ടിനെ കിസ്സ് ചെയ്യില്ലേ അതുപോലെ ചെയ്തിട്ട് പോകാൻ പറഞ്ഞു. ഒടുവിൽ ചേട്ടന് പറഞ്ഞു വേണ്ട ജസ്റ്റൊന്നു ഹഗ് ചെയ്താൽ മതി, നീ നോർമലായിട്ട് എന്താ തോന്നുന്നത് അതുപോലെ ചെയ്താൽ മതി എന്നു പറഞ്ഞു. ഇന്നും ആ വഴി പോകുമ്പോൾ ആ വീടും വഴിയുമൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്.
ലിച്ചി ഒരിക്കലും എന്നിൽ നിന്നും പോവില്ല. ലിച്ചി എന്തൊക്കെയാണോ അതൊക്കെയാണ് ഞാൻ. എല്ലാവരും ലിച്ചി എന്നു വിളിക്കുമ്പോൾ സന്തോഷമാണ്. ഞാൻ എന്നെ പരിചയപ്പെടുത്തുന്നതും ലിച്ചി എന്നു പറഞ്ഞാണ്.” അന്ന പറയുന്നു . ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘സച്ചിൻ’ ആണ് അന്ന രേഷ്മയുടെ അടുത്ത റിലീസ്.